മദ്യപിച്ചുള്ള ഹോളി ആഘോഷം ചോദ്യം ചെയ്ത 60 വയസുകാരിയെ അടിച്ചുകൊന്നു
ഉത്തര്‍ പ്രദേശ് :വീടിന് മുന്പിലെ മദ്യപിച്ചുള്ള ഹോളി ആഘോഷം ചോദ്യം ചെയ്ത 60 വയസുകാരിയെ അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ഇടാവായിലെ മേവാത്തി തൊല എന്ന സ്ഥലത്താണ് സംഭവം. തിങ്കളാഴ്ച നടന്ന ഹോളി ആഘോഷം അതിരു കടന്നപ്പോഴാണ് വീടിന് വെളിയിലെ ആഘോഷം മതിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ക്ഷുഭിതരായ സംഘം ഇവരുടെ വീട്ടിലേക്ക് കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കയ്യില്‍ കിട്ടിയ കല്ലുകൊണ്ടും കമ്പു കൊണ്ടും ഇവര്‍ വൃദ്ധയായ സ്ത്രീയെ മര്‍ദ്ദിക്കുകയായിരുന്നു. വൃദ്ധയുടെ വീട്ടിലുള്ള കുട്ടികള്‍ അടക്കമുള്ള അഞ്ച് പേര്‍ക്കുകൂടി മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവമെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എക്ദില്‍ പൊലീസ് സ്ററേഷന്‍ പരിധിയിലും ഹോളി ആഘോഷത്തിനിടെ അപകടമുണ്ടായി. മദ്യപിച്ച് ഹോളി ആഘോഷിച്ച യുവാവ് ഓടിച്ച ട്രാക്ടര്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. വൈദ്യുത പോസ്റ്റിലേക്ക് ട്രാക്ടര്‍ ഇടിച്ചുകയറിയായിരുന്നു അപകടമുണ്ടായത്.