ബിജെപി കേരളത്തിൽ തുറന്ന അക്കൗണ്ട് ഞങ്ങൾ പൂട്ടും,
എൽ ഡി എഫ് സർക്കാർ കാഴ്ചവെച്ചത്
ചരിത്ര നേട്ടങ്ങൾ,
മുഖ്യമന്ത്രി
പ്രതിപക്ഷത്തിന് കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തികൾ എടുത്തുകാട്ടിയും വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും തുറന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ,
അഞ്ച് വര്‍ഷം മുമ്ബ് നേടിയതിനേക്കാള്‍ ഉജ്വല വിജയം എല്‍ഡിഎഫിന് ഇത്തവണ നേടുമെന്ന് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രി കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയുടെ അകൗണ്ട് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും. ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. എല്ലാ ജനവിഭാങ്ങളിലും എല്‍ഡിഎഫിന് സ്വീകാര്യതയുണ്ട്. കുഞ്ഞുങ്ങള്‍ മുതല്‍ എല്‍ഡിഎഫിനെ ഏറ്റെടുക്കുന്നു. എല്ലാ ജില്ലകളിലും എല്‍ഡിഎഫിന് അനുകൂലമായ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷം കൊണ്ട് ചരിത്രത്തിലെ വലിയ കുതിച്ച് ചാട്ടം നടന്നു.
എല്ലാ പ്രതിസന്ധികളെയും ജനങ്ങളുടെ ഒരുമയോടെ നേരിട്ട് ലോക മാതൃകയായി മുന്നോട്ട് പോയി. കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച ചെയ്യാന്‍ പ്രതിപക്ഷം ഭയപ്പെടുന്നു. അഞ്ച് വര്‍ഷം മുമ്ബത്തെ കേരളവുമായി ഇപ്പോഴത്തെ കേരളം താരതമ്യപ്പെടുത്തിയാല്‍ അത് തങ്ങള്‍ക്ക് വലിയ ജാള്യത ആവുമെന്ന് പ്രതിപക്ഷം കരുതുന്നു. വികസനത്തെ ഏതെല്ലാം വിധത്തില്‍ മറച്ചു വെക്കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷം നോക്കുന്നത്. വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സാമ്ബത്തിക തളര്‍ചയും കോവിഡ് മഹാമാരിയും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു. ഇത് ലഘൂകരിക്കുന്നതിനും പരിഹരിക്കുന്നതിനും പകരം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് കേന്ദ്ര സര്‍കാരിന്. ആര്‍എസ്എസ് അജന്‍ഡയുമായി അവര്‍ മുന്നോട്ട് പോവുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തി പിടിക്കുന്ന ഭരണഘടനാ തകര്‍ക്കാനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യതയാണ് കേന്ദ്ര സര്കാരിനുള്ളത്. അതോടൊപ്പം ആര്‍എസ്എസിന്റെ ആക്രമോത്സുകതയായ വര്‍ഗീയതയെ പ്രതിരോധിക്കാനും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും അവര്‍ നിറവേറ്റുന്നില്ല
കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ ആക്രമിക്കാന്‍ താല്പര്യം കാട്ടുന്നു. പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ല. ഇത് രാജ്യത്തിന്റെ ഭാവിയെ കരുതിയുള്ള നിലപാടാണ്. മതം അടിസ്ഥാനമാക്കി പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ്, ജനങ്ങളുടെ ഐക്യമാണ് രാഷ്ട്രത്തിന്റെ ശക്തി. ഐക്യം തകര്‍ക്കാനുള്ള ഏത് നീക്കത്തെയും എല്‍ഡിഎഫ് എതിര്‍ക്കും. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല ആരോപണം മാത്രമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിയമം കയ്യിലെടുത്ത് നാടിന്റെ മതമൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നു. അക്രമികളെ വെള്ള പൂശുന്നു. ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പകരം മറ്റ് തലത്തില്‍ വ്യാപിക്കാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ വിരോധം അധികാരത്തോടുള്ള ആര്‍ത്തിയും കൊണ്ട് സ്ഥല ജല ഭ്രമം ബാധിച്ച പ്രതിപക്ഷം ആര്‍എസ്എസ് എന്ന് ഉച്ചരിക്കാന്‍ പോലും ഭയപ്പെടുന്നു. ആര്‍എസ്എസ് വോട് വേണ്ട എന്ന് പറയാന്‍ മുട്ട് വിറക്കുന്ന യുഡിഫ് നേതൃത്വമാണുള്ളത്. സംഘ്പരിവാറിനൊപ്പം ചേര്‍ന്ന് കേരളത്തെ ദ്രോഹിക്കാന്‍ നടന്ന ചരിത്രമാണ് യുഡിഎഫിന്റേത് അത് ഇപ്പോഴും തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളുകള്‍ അഞ്ച് വര്‍ഷം മുമ്ബത്തെ പോലെയല്ല. അഴിമതിയുടെ പാലാരിവട്ടങ്ങള്ക്ക് പകരം ഉറപ്പുള്ള പാലങ്ങള്‍ വന്നു. ലോഡ് ഷെഡിങ്ങും പവര്കടും പെന്ഷന് കുടിശ്ശികയുമില്ല. പട്ടയ വിതരണത്തില്‍ റെക്കോര്‍ഡിട്ടു. ലൈഫിലൂടെ രണ്ടര ലക്ഷം പേര്‍ക്ക് കിടപ്പാടം നല്കി. ഗെയ്ല് പൈപ് ലൈന്‍, കൊച്ചി പവര്‍ ഹൈവേ, ദേശീയപാത വികസനം എന്നിവയൊക്കെ മുമ്ബത്തെ പോലെയല്ല. അഞ്ച് ലക്ഷം കുട്ടികള്‍ യുഡിഎഫിന്റെ കാലത്ത് പൊതു വിദ്യാലയങ്ങളില്‍ കുറഞ്ഞു. എല്‍ഡിഎഫ് കാലത്ത് പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആവുകയും ക്ലാസ് റൂമുകള്‍ സ്മാര്ടായും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നതിന്റെയും ഫലമായി ആറര ലക്ഷം കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ അധികമായി ചേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
അരിയോ പലവ്യഞ്ജനമോ ചികിത്സയോ വോട് കിട്ടാനുള്ള ആയുധമാക്കിയിട്ടില്ല. ജനങ്ങള്‍ക്ക് അവകാശം ലഭ്യമാക്കുന്നെന്ന തരത്തിലെ കാണേണ്ടതുള്ളൂ. പ്രളയത്തിന് സഹായം മുടക്കാന്‍ പ്രതിപക്ഷം ചെയ്തത് ജനങ്ങള്‍ കണ്ടു. സര്‍കാരിനെ തോല്പിക്കാന് കോവിഡ് പരത്താന്‍ നോക്കി. ഇതിനൊക്കെ മറുപടി തെരെഞ്ഞെടുപ്പില്‍ ലഭിക്കും. തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജനഹിതം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അക്രമങ്ങളും വിവാദങ്ങളും നടക്കുമെന്ന സൂചന പുറത്ത് വന്നുപലതരം കുതന്ത്രങ്ങള്‍ രൂപപ്പെട്ടേക്കാം. അത്തരം നീക്കങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനങ്ങളും കരുതിയിരിക്കണമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു..
പ്രതിപക്ഷത്തിന് കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തികൾ എടുത്തുകാട്ടിയും വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും തുറന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ,
അഞ്ച് വര്‍ഷം മുമ്ബ് നേടിയതിനേക്കാള്‍ ഉജ്വല വിജയം എല്‍ഡിഎഫിന് ഇത്തവണ നേടുമെന്ന് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രി കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയുടെ അകൗണ്ട് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും. ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. എല്ലാ ജനവിഭാങ്ങളിലും എല്‍ഡിഎഫിന് സ്വീകാര്യതയുണ്ട്. കുഞ്ഞുങ്ങള്‍ മുതല്‍ എല്‍ഡിഎഫിനെ ഏറ്റെടുക്കുന്നു. എല്ലാ ജില്ലകളിലും എല്‍ഡിഎഫിന് അനുകൂലമായ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷം കൊണ്ട് ചരിത്രത്തിലെ വലിയ കുതിച്ച് ചാട്ടം നടന്നു.
എല്ലാ പ്രതിസന്ധികളെയും ജനങ്ങളുടെ ഒരുമയോടെ നേരിട്ട് ലോക മാതൃകയായി മുന്നോട്ട് പോയി. കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച ചെയ്യാന്‍ പ്രതിപക്ഷം ഭയപ്പെടുന്നു. അഞ്ച് വര്‍ഷം മുമ്ബത്തെ കേരളവുമായി ഇപ്പോഴത്തെ കേരളം താരതമ്യപ്പെടുത്തിയാല്‍ അത് തങ്ങള്‍ക്ക് വലിയ ജാള്യത ആവുമെന്ന് പ്രതിപക്ഷം കരുതുന്നു. വികസനത്തെ ഏതെല്ലാം വിധത്തില്‍ മറച്ചു വെക്കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷം നോക്കുന്നത്. വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സാമ്ബത്തിക തളര്‍ചയും കോവിഡ് മഹാമാരിയും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു. ഇത് ലഘൂകരിക്കുന്നതിനും പരിഹരിക്കുന്നതിനും പകരം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് കേന്ദ്ര സര്‍കാരിന്. ആര്‍എസ്എസ് അജന്‍ഡയുമായി അവര്‍ മുന്നോട്ട് പോവുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തി പിടിക്കുന്ന ഭരണഘടനാ തകര്‍ക്കാനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യതയാണ് കേന്ദ്ര സര്കാരിനുള്ളത്. അതോടൊപ്പം ആര്‍എസ്എസിന്റെ ആക്രമോത്സുകതയായ വര്‍ഗീയതയെ പ്രതിരോധിക്കാനും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും അവര്‍ നിറവേറ്റുന്നില്ല
കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ ആക്രമിക്കാന്‍ താല്പര്യം കാട്ടുന്നു. പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ല. ഇത് രാജ്യത്തിന്റെ ഭാവിയെ കരുതിയുള്ള നിലപാടാണ്. മതം അടിസ്ഥാനമാക്കി പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ്, ജനങ്ങളുടെ ഐക്യമാണ് രാഷ്ട്രത്തിന്റെ ശക്തി. ഐക്യം തകര്‍ക്കാനുള്ള ഏത് നീക്കത്തെയും എല്‍ഡിഎഫ് എതിര്‍ക്കും. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല ആരോപണം മാത്രമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിയമം കയ്യിലെടുത്ത് നാടിന്റെ മതമൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നു. അക്രമികളെ വെള്ള പൂശുന്നു. ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പകരം മറ്റ് തലത്തില്‍ വ്യാപിക്കാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ വിരോധം അധികാരത്തോടുള്ള ആര്‍ത്തിയും കൊണ്ട് സ്ഥല ജല ഭ്രമം ബാധിച്ച പ്രതിപക്ഷം ആര്‍എസ്എസ് എന്ന് ഉച്ചരിക്കാന്‍ പോലും ഭയപ്പെടുന്നു. ആര്‍എസ്എസ് വോട് വേണ്ട എന്ന് പറയാന്‍ മുട്ട് വിറക്കുന്ന യുഡിഫ് നേതൃത്വമാണുള്ളത്. സംഘ്പരിവാറിനൊപ്പം ചേര്‍ന്ന് കേരളത്തെ ദ്രോഹിക്കാന്‍ നടന്ന ചരിത്രമാണ് യുഡിഎഫിന്റേത് അത് ഇപ്പോഴും തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളുകള്‍ അഞ്ച് വര്‍ഷം മുമ്ബത്തെ പോലെയല്ല. അഴിമതിയുടെ പാലാരിവട്ടങ്ങള്ക്ക് പകരം ഉറപ്പുള്ള പാലങ്ങള്‍ വന്നു. ലോഡ് ഷെഡിങ്ങും പവര്കടും പെന്ഷന് കുടിശ്ശികയുമില്ല. പട്ടയ വിതരണത്തില്‍ റെക്കോര്‍ഡിട്ടു. ലൈഫിലൂടെ രണ്ടര ലക്ഷം പേര്‍ക്ക് കിടപ്പാടം നല്കി. ഗെയ്ല് പൈപ് ലൈന്‍, കൊച്ചി പവര്‍ ഹൈവേ, ദേശീയപാത വികസനം എന്നിവയൊക്കെ മുമ്ബത്തെ പോലെയല്ല. അഞ്ച് ലക്ഷം കുട്ടികള്‍ യുഡിഎഫിന്റെ കാലത്ത് പൊതു വിദ്യാലയങ്ങളില്‍ കുറഞ്ഞു. എല്‍ഡിഎഫ് കാലത്ത് പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആവുകയും ക്ലാസ് റൂമുകള്‍ സ്മാര്ടായും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നതിന്റെയും ഫലമായി ആറര ലക്ഷം കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ അധികമായി ചേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
അരിയോ പലവ്യഞ്ജനമോ ചികിത്സയോ വോട് കിട്ടാനുള്ള ആയുധമാക്കിയിട്ടില്ല. ജനങ്ങള്‍ക്ക് അവകാശം ലഭ്യമാക്കുന്നെന്ന തരത്തിലെ കാണേണ്ടതുള്ളൂ. പ്രളയത്തിന് സഹായം മുടക്കാന്‍ പ്രതിപക്ഷം ചെയ്തത് ജനങ്ങള്‍ കണ്ടു. സര്‍കാരിനെ തോല്പിക്കാന് കോവിഡ് പരത്താന്‍ നോക്കി. ഇതിനൊക്കെ മറുപടി തെരെഞ്ഞെടുപ്പില്‍ ലഭിക്കും. തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജനഹിതം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അക്രമങ്ങളും വിവാദങ്ങളും നടക്കുമെന്ന സൂചന പുറത്ത് വന്നുപലതരം കുതന്ത്രങ്ങള്‍ രൂപപ്പെട്ടേക്കാം. അത്തരം നീക്കങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനങ്ങളും കരുതിയിരിക്കണമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.