വേനല്‍ മഴയില്‍ മലയോരത്ത് വ്യാപക നാശനഷ്ടം.
വെള്ളരിക്കുണ്ട്: അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ മലയോരത്ത് വ്യാപക നാശനഷ്ടം. കൊന്നക്കാട് ചെരുമ്പക്കോട് ദാസൻ്റെ വീട് തെങ്ങ് വീണ് പൂർണ്ണമായും തകർന്നു. പറമ്പ റോഡ് മരം വീണ് ഏറെ നേരം തടസം നേരിട്ടു. ശക്തമായ കാറ്റിൽ ബളാൽ ചുള്ളി റോഡിൽ മരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. കൊന്നക്കാട് പ്രദേശത്തും നാശനഷ്ടങ്ങളുണ്ടായി. അതിര്മാവിലെ കുന്നത്തൂർ തങ്കച്ചൻ്റെ വീട് മരം വീണ് ഭാഗീകമായി തകർന്നു. മലയോരത്ത് പല ഭാഗങ്ങളിൽ വ്യാപക കൃഷിനാശവുണ്ടായി.
ഭീമനടി സെക്ഷൻ പരിധിയിൽ ശക്തമായ കാറ്റിലും മഴയിലും കൊന്നക്കാട്, പറമ്പഭാഗത്തു 8 ഓളം 11 KV പോസ്റ്റുകളും 10 ഓളം LT പോസ്റ്റുകളുംതകർന്നു.
മിക്ക സ്ഥലങ്ങളിലും LT കമ്പി കൾ പൊട്ടിയിട്ടുണ്ട്.കൊന്നക്കാട് പറമ്പ ഭാഗത്ത് കരണ്ട്സ പ്ലൈ ഇന്ന്കൊ പുനസ്ഥാപിക്കുവാൻ കഴിയില്ലഎന്ന് കെ. എസ്. ഇ. ബി. അധികൃതർ അറിയിച്ചു…