തലശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി. നസീറിന് ബി.ജെ.പി പിന്തുണ
തലശ്ശേരി: നാമനിര്‍ദേശ പത്രിക തള്ളിയതോടെ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായ തലശ്ശേരിയില്‍ സിപിഎം വിമതനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്ന ലേബലില്‍ മത്സരിക്കുന്ന സി.ഒ.ടി.നസീറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു.
ജനങ്ങള്‍ക്ക് വേണ്ടിയാണ് മല്‍സരിക്കുന്നത്. ജനങ്ങളുടെ സമാധാനത്തിനും വികസനത്തിനും ആണ് മുന്‍ഗണന. എല്ലാവരുടെയും വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് സി.ഒ.ടി.നസീര്‍ വ്യക്തമാക്കി.
സ്ഥാനാര്‍ഥി ഇല്ലാതായതോടെ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ ത്രിശങ്കുവിലായിരുന്നു ബിജെപി. കണ്ണൂര്‍ ജില്ലയില്‍ 2016-ല്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മണ്ഡലംകൂടിയാണ് തലശ്ശേരി.
എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ എ.എന്‍.ഷംസീറും യുഡിഎഫിനായി എം.പി.അരവിന്ദാക്ഷനുമാണ് മത്സരിക്കുന്നത്.