കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം ന്യായീകരിച്ച് കേന്ദ്ര മന്ത്രി
കൊച്ചി യുപിയിൽ കന്യാസ്ത്രീകൾ ട്രെയിനിൽ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും അത് ആരോപണം മാത്രമാണെന്നും കേന്ദ്ര റെയിൽവേമന്ത്രി പീയൂഷ് ഗോയൽ. മതംമാറ്റം നടത്തുന്ന സംഘം യാത്രചെയ്യുന്നുവെന്ന് റെയിൽവേ പൊലീസിനു പരാതി ലഭിച്ചതിനെ തുടർന്ന് കന്യാസ്ത്രീകളുടെ യാത്രാരേഖകൾ പരിശോധിച്ച് വിട്ടയക്കുക മാത്രമാണ് ചെയ്തതെന്ന് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
എബിവിപി പ്രവർത്തകർ ആക്രമിച്ചുവെന്ന് റെയിൽവേ സൂപ്രണ്ട് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് കേരള മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ആരോപണം മാത്രമാണെന്നും മന്ത്രി പറഞ്ഞു.