കരയിലെത്താതെ കുടുങ്ങിയത് ഒരു ലക്ഷത്തിലധികം കന്നുകാലികൾ, 80 കണ്ടെയ് ന ർ ചായപ്പൊടി, ബില്യൺ കണക്കിന് ബാരൽ എണ്ണയും; സൂയസ് കനാൽ നട്ടം തിരിഞ്ഞ് വാണിജ്യ കമ്പനികൾ
സൈപ്രസ്: സൂയസ് കനാലിൽ വമ്പൻ ചരക്കുകപ്പൽ എവർഗിവൺ കുടുങ്ങിയതോടെ ചെങ്കടലിലും മെഡിറ്ററേനിയൻ കടലിലും കാത്തുകിടക്കേണ്ടി വരുന്നത് നിരവധി കപ്പലുകളാണ്. 360ലധികം കപ്പലുകളിൽ 11 എണ്ണത്തിൽ 1,30,000 കന്നുകാലികളാണ് സാങ്കേതിക പ്രശ്നങ്ങൾ കാരണം കര കാണാതെ കുടുങ്ങിയത്.സമയത്ത് കരയിലെത്താതെ വന്നതോടെ ആഹാരവും ഭക്ഷണവും തീർന്ന് ഇവയുടെ സ്ഥിതി വിഷമാവസ്ഥയിലായി.ഒ ടുവിൽ ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഈജിപ്ത്. കന്നുകാലികളെ പരിശോധിക്കാൻ വെറ്ററിനറി ഡോക്ടർമാരെയും വേണ്ടത്ര ആഹാരവും ഈജിപ്ത് അധികൃതർ കപ്പലുകളിലേക്ക് അയച്ചു. മൂന്ന് ബില്യൺ തൊട്ട് 9.6 ബില്യൺ വിലവരുന്ന ഉൽപ്പന്നങ്ങളാണ് കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലുളളത്. എണ്ണയോ സംസ്കരിച്ച എണ്ണ ഉൽപന്നങ്ങളോ വഹിച്ച നൂറിലധികം കപ്പലുകൾ കുടുങ്ങിക്കിടപ്പുണ്ട്. ഒരു ദിവസം 1.74 മില്യൺ ബാരൽ എണ്ണയാണ് സൂയസ് കനാലിലൂടെ കടന്നുപോകുന്നത്.എണ്ണ ഉൽപന്നങ്ങൾ മാത്രമല്ല അത്യാഡംബര ഫർണിഷിംഗുകൾ, 80 കണ്ടെയ്നർ ചായപ്പൊടി എന്നിവയും കുടുങ്ങിയ 15 കപ്പലുകളിൽ ഉണ്ട്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ്ഹോപ്പിലൂടെ ചില കപ്പലുകൾ വഴി തിരിച്ച് വിട്ടിട്ടുണ്ട്. എന്നാൽ ആഫ്രിക്കൻ തീരങ്ങളിൽ കടൽ കൊളളക്കാരുടെ ഭീഷണിയും ഏഴ് ദിവസം അധികമെടുത്തുളള യാത്രയും ഈ വഴിയിൽ കപ്പലുകൾക്ക് താണ്ടേണ്ടി വരും.