തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്റണിക്ക് കോവിഡ്
തൊടുപുഴ: തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ. കെ ഐ ആൻ്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ കുമാരമംഗലം പഞ്ചായത്തിൽ പര്യടനം നടത്തുന്നതിനിടെയാണ് പരിശോധനാ ഫലം എത്തിയത്. ഇതോടെ 10.30 ന് അദ്ദേഹം പര്യടനം അവസാനിപ്പിച്ച് മടങ്ങി. ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.