അന്നം മുടങ്ങില്ല അരിവിതരണം തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയ്ക്ക് ഹൈക്കോടതി സ്റ്റേ
തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയ്ക്ക് ഹൈക്കോടതി സ്റ്റേ. സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് കോടതി നടപടി.
അരിവിതരണം തുടരാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ അരിവിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.നേരത്തെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞിരുന്നത്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന് പ്രമാണിച്ചാണ് അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അരിവിതരണം തടഞ്ഞത്. അതേസമയം പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പാണ് സര്‍ക്കാര്‍ അരിവിതരണത്തിന് ഉത്തരവിട്ടതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ഫെബ്രുവരി നാലിനായിരുന്നു സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്.