തിരഞ്ഞെടുപ്പില്‍ സീറ്റ് നില പ്രവചിച്ച്
പി സി ചാക്കോ,
കോൺഗ്രസ്സ് ഒറ്റ അക്കത്തിൽ ഒതുങ്ങും
കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസ് ഒറ്റസംഖ്യയിലേക്ക് നീങ്ങുന്ന അവസ്ഥയാണ് കാണാനാവുകയെന്ന് എന്‍ സി പി നേതാവ് പി സി ചാക്കോ പറഞ്ഞു.കല്‍പ്പറ്റയില്‍ എല്‍ ഡി എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ചാക്കോ.
വികസനത്തെയാകെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ്. കേരളത്തില്‍ വികസനത്തിന്റെ പുതിയ പ്രഭാതമാണ് വരാന്‍ പോവുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെ പോലും മൊത്തമായി വാങ്ങുന്ന നിലയിലേക്കാണ് ബി ജെ പി നീങ്ങുന്നത്. മുമ്ബ് ഷെയര്‍ ബ്രോക്കറായി പ്രവര്‍ത്തിച്ചിട്ടുള്ള അമിത് ഷായ്ക്ക് കോണ്‍ഗ്രസിനെ എങ്ങനെ വിലയ്ക്കെടുക്കാമെന്ന് നന്നായി അറിയാം.
ബി ജെ പി യെ പരാജയപ്പെടുത്തുക എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം. ഇന്ത്യ ആഗ്രഹിക്കുന്ന രാഷ്ട്രീയ പോരാട്ടമാണ് എല്‍ ഡി എഫ് നടത്തുന്നത്. വര്‍ഗീയതയെയും ഫാസിസത്തെയും നേരിടുന്ന ദൗത്യത്തിനൊപ്പം നിലകൊള്ളണമെന്നുള്ളതുകൊണ്ടാണ് ഇടതുപക്ഷവുമായി യോജിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായി. ഉത്തരേന്ത്യയില്‍ മത്സരിച്ച് ബി ജെ പി യോട് ഏറ്റുമുട്ടുന്നതില്‍ കുന്തമുനയായി നില്‍ക്കേണ്ട രാഹുല്‍ കേരളത്തില്‍ മത്സരിച്ചതോടെയാണ് കോണ്‍ഗ്രസ് 41 സീറ്റില്‍ ഒതുങ്ങിയത്. കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ മത്സരിച്ചത് തെറ്റായ സന്ദേശം നല്‍കിയെന്നും പി സി ചാക്കോ പറഞ്ഞു. യോഗത്തില്‍ വി. ദിനേശന് അദ്ധ്യക്ഷനായിരുന്നു. കെ സി റോസക്കുട്ടി, സി കെ ശശീന്ദ്രന് എം എല്‍ എ, കെ ജെ ദേവസ്യ, എം മധു, സി കെ ശിവരാമന്, കെ കെ ഹംസ എന്നിവരും സംസാരിച്ചു. വി ഹാരിസ് സ്വാഗതം പറഞ്ഞു.