പിന്നോട്ടില്ല, ഇ.ഡിക്കെതിരെ വീണ്ടും കേസെടുത്ത് കേരളാ പോലീസ്
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷകന് നല്കിയ പരാതിയിലാണ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചെന്ന് കാണിച്ച് സന്ദീപ് നായരുടെ അഭിഭാഷകന് ഡി.ജി.പിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്.നേരത്തെയും ഇ.ഡിക്കെതിരെ കേരള പൊലീസ് കേസെടുത്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കെതിരായി മൊഴി കൊടുക്കാന്‍ പ്രേരിപ്പിച്ചു എന്ന് കാണിച്ചാണ് നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ പുറത്ത് വന്നതിനെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു ക്രൈംബ്രാഞ്ച് നടപടിയെടുത്തത്.