കോടീശ്വരി ആകുമെന്ന് സ്വപ്നം കണ്ടു, ഒടുവില്‍ ആശാ റാണിക്ക് ഒരു കോടിയുടെ സൗഭാഗ്യം
അമൃത് സർ: അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായ സന്തോഷത്തിലാണ് പഞ്ചാബ് സ്വദേശിയായി ആശാ റാണി. 100 രൂപയുടെ ലോട്ടറി ടിക്കറ്റില്‍ നിന്നുമാണ് ഒരു കോടി രൂപയുടെ സമ്മാനം ലഭിച്ചത്.
ഒരിക്കല്‍ കോടീശ്വരി ആകുമെന്ന് പല പ്രാവശ്യം ആശ സ്വപ്നം കണ്ടിരുന്നു. ഞങ്ങളുടെ ഒരു സ്വപ്ന സാക്ഷാത്കാരമാണിതെന്ന് ആശ പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോഴായിരുന്നു 61കാരിയായ ആശയുടെ കുടുംബത്തെ തേടി ഭാഗ്യം എത്തിയത്. പഞ്ചാബില്‍ പഴയ ആക്രിസാധനങ്ങളുടെ കട നടത്തുകയാണ് ആശയുടെ ഭര്‍ത്താവ്. രണ്ട് ആണ് മക്കളും സഹായത്തിനുണ്ട്.
പുതിയ ഒരു വീട് വയ്ക്കുമെന്നാണ് ആശാ റാണിയുടെ ആഗ്രഹം. നിലവില്‍ ചെറിയൊരു വീട്ടിലാണ് കൂട്ടുകുടുംബമായി ഇവര്‍ താമസിക്കുന്നത്. ബാക്കി തുക ബിസിനസ്സ് വിപുലീകരിക്കുന്നതിന് വിനിയോഗിക്കുമെന്നും ഇവര്‍ പറയുന്നു.