മംഗളൂരു;അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്ചെയ്ത് ജയിലിലടച്ച കോൺഗ്രസ് നേതാവ് ഡി,കെ.ശിവകുമാറിന് ജാമ്യത്തിൽ ഇറങ്ങിയശേഷം ബംഗളൂരുവിൽ വരവേൽപ്പ് നൽകിയ നടപടിക്കെതിരെ മുൻ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ.ഇത്തരം പ്രവണതകൾ സമൂഹത്തിന് നൽകുന്ന സന്ദേശം ഗുരുതരവും ഭയാനകവുമാണെന്നു ജസ്റ്റിസ് പറഞ്ഞു.വരവേൽപ് സംഘടിപ്പിച്ചവരുടെ ഉദ്ദേശ്യം നീതീകരിക്കാനാവില്ല.പൊതുരംഗത്തെ കളങ്കിതരെ വീരപുരുഷന്മാരാക്കി അവതരിപ്പിക്കുന്നത് ഒട്ടും ശരിയല്ല.ഇത് അശ്ലീലവും അനാശാസ്യവുമാണ്. ഹെഗ്ഡെ പറഞ്ഞു.
സി.ബി.ഐ.അറസ്റ്റിൽ നിന്ന് പുറത്തിറങ്ങിയ കർണാടക കോൺഗ്രസിലെ ഷാർപ്ഷൂട്ടറായ ഡി.കെ.ക്ക് ബംഗളൂരു വിമാനത്താവളത്തിൽ വൻസ്വീകരണമാണ് നൽകിയത്.ഇതിന് ലക്ഷങ്ങളാണ് പൊടിപൊടിച്ചത്.ആപ്പിൾ കൊണ്ടുള്ള പ്രത്യേക ഹാരമണിയിച്ചാണ് ഡി.കെ.യെ കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരിച്ചത്.