ഭർത്താവും മക്കളുമുൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് വിഷം നൽകി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി, നാല് പേരുടെ നില ഗുരുതരം
.
ഭോപ്പാൽ: ഭർത്താവും മക്കളുമുൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് വിഷം നൽകി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി. മദ്ധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയായ മുപ്പതിയാറുകാരിയാണ് കുടുംബത്തിലെ ഏഴ് പേർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം കാമുകനൊപ്പം പോയത്. ശനിയാഴ്ചയായിരുന്നു സംഭവം.യുവതിയുടെ ഭർത്താവിന്റെയും, മക്കളുടെയും,ഭർതൃസഹോദരന്റെയും നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ ആദ്യ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു. തുടർന്ന് അയാളുടെ ഇളയ സഹോദരനായ ചോട്ടു ഖാനുമായി ബന്ധുക്കൾ ഇവരുടെ വിവാഹം നടത്തി.എന്നാൽ മുപ്പത്തിയാറുകാരി ചോട്ടു ഖാന്റെ സഹോദരി ഭർത്താവ് ലോഖൻ ഖാൻ എന്നായാളുമായി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശനിയാഴ്ച ഭക്ഷണത്തിൽ വിഷം ചേർത്ത് രണ്ട് മക്കൾ, ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, സഹോദരൻ, സഹോദര ഭാര്യ എന്നിവർക്ക് നൽകുകയായിരുന്നു.