തൃക്കരിപ്പൂര്‍ മണ്ഡലം എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്തു
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം രാജഗോപാലൻ എം എൽ എ യുടെ തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്തു. ഡി വൈ എഫ് ഐ ബീച്ചാരക്കടവ്, യുവചേതന ക്ലബ്ബും സംയുക്തമായി കവി രാഘവൻ ബീച്ചാരക്കടവ് രചിച്ച് ബാബു പ്രസാദ് മാവിലാകടപ്പുറം ആലപിച്ച കതിരിട്ട കേരളമെന്ന ഗാനത്തിൻ്റെ സി ഡി പ്രകാശനം എം രാജഗോപാലൻ എം എൽ എ സി പി എം ലോക്കൽ സെക്രട്ടറി സി നാരായണന് നൽകി നിർവ്വഹിച്ചു. സംഗീതം പ്രകാശൻ കുതിരുമ്മൽ, റിക്കോർഡിംഗ് ശ്രീജിത്ത് നീലേശ്വരം