കാസര്‍കൊട് : കാസര്‍കൊട് ജില്ലയിലെ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ മൂന്ന് എണ്ണം എല്‍ഡിഎഫും രണ്ട് എണ്ണം യുഡിഎഫും നേടുമെന്നാണ് പ്രവചനം. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് വിജയിക്കുമെന്നാണ് സര്‍വേ. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ കെ സുരേന്ദ്രനാണ്. 42 ശതമാനം പേര് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് മുന്നിലെത്തുമെന്ന് അഭിപ്രായപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വിജയിക്കുമെന്ന് 34 ശതമാനം പേരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി.രമേശന് വിജയിക്കുമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ വി.വി.രമേശന് ചിട്ടയായ പ്രചാരണം അട്ടിമറികൾ സംഭവിക്കാമെന്നും ഇവർ പറയുന്നു ,
ഉദുമയില്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്ന സി എച്ച് കുഞ്ഞമ്പുവിനാണ് മുന്‍തൂക്കം. കഴിഞ്ഞ പ്രവശ്യവും എല്‍ഡിഎഫിന്റെ കെ കുഞ്ഞിരാമനാണ് മണ്ഡലത്തില്‍ വിജയിച്ചത്. പെരിയ കൊലപാതകം അടക്കം നടന്ന ഉദുമയില്‍ യുഡിഎഫിന് ജയം ഉണ്ടാകില്ലെന്നാണ് പ്രവചനം.
കാസര്‍ഗോഡ് മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്നാണ് മുന്നില്‍. 44% വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടുമെന്നാണ് സര്‍വേഫലം. എല്‍ഡിഎഫിന്റെ എം എ ലത്തിഫാണ് രണ്ടാം സ്ഥാനത്തെത്തുകയെന്നും പ്രവചനം നടത്തിയത് യു ഡി എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട് ,ബി ജെ പി ഭയം വോട്ടർമാരിൽ നിന്നും വിട്ടുമാറുമോ എന്നുള്ളത് എൽ ഡി എഫിന് ഗുണകരമാകുമെന്ന ആശങ്ക യു ഡി എഫിനുണ്ട് , കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ഇ ചന്ദ്രശേഖരന് ആണ് ജയ സാധ്യത പ്രവചിക്കുന്നത്. 48 ശതമാനത്തോളം വോട്ട് ഇ ചന്ദ്രശേഖരന് ലഭിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി സുരേഷ് രണ്ടാമതെത്തും. 32 ശതമാനം വോട്ട് ഇദ്ദേഹത്തിനും ലഭിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എം രാജഗോപാലിനാണ് മുന്‍തൂക്കമുള്ളത്. 48 ശതമാനം വോട്ട് ഇദ്ദേഹത്തിന് ലഭിക്കും. രണ്ടാം സ്ഥാനത്ത് യുഡിഎഫിന്റെ എം പി ജോസഫുമുണ്ട്.