തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തുന്ന അരിവിതരണ പദ്ധതിയില്‍ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ത്യശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി രംഗത്ത്.
ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞു.ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. സ്പ്രിംഗ്ലര്‍ കൊടിയ തട്ടിപ്പായിരുന്നുവെന്നും പറഞ്ഞ സുരേഷ് ഗോപി സ്പ്രിംഗ്ലര്ഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടല്‍ നടത്തിയെന്നും കൂട്ടിചേര്‍ത്തു.
എന്നാല്‍ ഭക്ഷ്യ കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി.