വികസന സൂചികയിൽ കേരളത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന മണ്ഡലം.ശ്രീ അനന്തേശ്വര ക്ഷേത്രം, ഉദ്യാവരം വലിയ പള്ളി , ഇൻഫന്റ് ജീസസ് ചർച്ച് തുടങ്ങിയവയും രണ്ടു ചരിത്ര പ്രസിദ്ധ ജൈനക്ഷേത്രങ്ങളും നിലകൊള്ളുന്ന മഞ്ചേശ്വരത്തെ ജനങ്ങൾ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വരാണ്.വികസന മുരടിപ്പിന്റെ നേർക്കാഴ്ചകളാണ് മണ്ഡലം മുഴുവനും പരന്നു കിടക്കുന്നത്, മംഗലാപുരം പട്ടണത്തിന്റെ ഓരം ചേർന്ന് ജീവിക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു ജനതക്ക് തിരഞ്ഞെടുപ്പ് ഉയർത്തുന്ന വെല്ലുവിളികളും മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വികസന കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് പകർന്നു നൽകുന്നതിനു പകരം മതപരമായ ഭീതിയിലേക്ക് തള്ളിവിടുന്നതണ് ഇവിടുത്തെ തെരഞ്ഞെടുപ്പിന്റെ രീതികൾ. ബിജെപി വരുമെന്നും യുഡിഎഫും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കുന്ന മുസ്ലിം ലീഗ് വരുമെന്ന് ബിജെപിയും പറയുന്നതിൽ ഒതുങ്ങുകയാണ് ഇവിടുത്തെ രാഷ്ട്രീയം, വികസന കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് വലിയ വളക്കൂറുള്ള മണ്ണ് ആയിരുന്നില്ല മഞ്ചേശ്വരം. എന്നാൽ ഇപ്പോൾ കഥ മാറി കാലം മാറി. ജനങ്ങൾ വികസനത്തെക്കുറിച്ച് ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ വാഗ്ദാനങ്ങളുമായി സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് തട്ടകം കയ്യടക്കിയിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും യും നേർക്കുനേർ പൊരുന്ന അപൂർവ്വതയും ഇവിടെ ഇപ്പോൾ കണ്ടുവരുന്നു. മഞ്ചേശ്വരം സിപിഐഎമ്മിന് വിട്ടുകൊടുക്കില്ലെന്ന് ബിജെപിയും പിടിച്ചെ ടക്കുമെന്ന് പ്രഖ്യാപിച്ച് സി പി ഐ എം സ്ഥാനാർത്ഥി വി വി രമേശൻ ബിജെപി ക്ക് വെല്ലുവിളിയായി രംഗത്തിറങ്ങിയിരിക്കുകയാണ്. എൽഡിഎഫിന് മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യത ബിജെപിയെ ഏറെ വിറളി പിടിപ്പിക്കുന്നുണ്ട്.
സർവേകളിൽ പ്രവചിച്ചതുപോലെ കെ സുരേന്ദ്രൻ എങ്ങിനെയും വിജയിച്ചു കയറാമെന്ന ബി ജെ പിയുടെ ശ്രമങ്ങൾക്ക് വി വി രമേശൻ വെല്ലുവിളിയായി മാറുകയാണ്. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടും ന്യൂനപക്ഷ വിഭാഗത്തിലെ ചെറുപാർട്ടികളുടെ പിന്തുണയും വി വി രമേശൻ നേടിയെടുത്തപ്പോൾ ബിജെപി ഉറപ്പിച്ചിരുന്ന മണ്ഡലത്തിൽ ഇപ്പോൾ ഇപ്പോൾ എന്തും സംഭവിക്കാം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ഇത് ബിജെപിയും സിപിഎമ്മും നേർക്കുനേർ ക്കുള്ള പോരിന് കളമൊരുക്കി. മഞ്ചേശ്വരത്ത് മംഗലാപുരത്തിന് സമാനമായ രീതിയിൽ വികസനം നേരത്തെ സംഭവിക്കേണ്ടതയിരുന്നു എന്നും നിലവിൽ 30 വർഷം പിന്നിലാണ് മണ്ഡലം സഞ്ചരിക്കുന്നതും ഇതിന് കാരണം യു ഡി എഫ് ആണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തുന്നു. സിപിഐഎം പ്രതിനിധിയായി വിജയിച്ച സി എച്ച് കുഞ്ഞമ്പുവിന്റെ ശ്രമഫലമായി ഉയർന്ന് വന്ന ഗോവിന്ദപൈ കോളജ് ഒഴികെ പറയത്തക്ക ഒരു കോളേജോ ആശുപത്രിയോ ഇവിടെയുണ്ടോ എന്ന് വി വി രമേശൻ ചോദിക്കുന്നു. ഇടതുപക്ഷ സർക്കാർ അനുവദിച്ച മലയോര ഹൈവേയും ചില റോഡുകളും ഒഴികെ എന്താണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ഇവിടെ കൊണ്ടുവന്നതെന്നും ജനം ചിന്തിക്കണമെന്ന് വി വി രമേശൻ അഭ്യർത്ഥിച്ചു , ജില്ലയിലെ ആർഎസ്എസുകാരുടെ കത്തികൾക്ക് മൂർച്ച കൂട്ടുന്ന നിലപാടാണ് ന്യൂനപക്ഷ സമൂഹത്തിനു നേരെ യുഡിഎഫ് നടപ്പാക്കിയതെന്നും എവിടെയാണ് ന്യൂനപക്ഷത്തിന് സംരക്ഷണം കിട്ടിയെതെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും രമേശൻ ആവശ്യപ്പെട്ടു . റിയാസ് മൗലവി യുടെ കൊലയാളികൾ പിണറായി സർക്കാരിൻറെ കിഴിൽ ജാമ്യം പോലും ലഭിക്കാത്ത നാലുവർഷമായി ജയിലറയിൽ കഴിയുമ്പോൾ അതിനുമുമ്പ് നടന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പ്രതികൾ തറവാട്ടിലേക്ക് ആണെന്ന് പോലെയാണ് ജയിലിൽ നിന്നും ഇറങ്ങി വന്നത് ജനം തിരിച്ചറിയണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു, ത്രികോണ മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചത് വിജയത്തിൻറെ പടികളായി മാറുമെന്നും എല്ലാ വിഭാഗം ജനങ്ങളും തനിക്ക് പിന്തുണ നൽകുമെന്നും വി വി രമേശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.