മംഗളൂരു:വലിയ പൊന്നു തമ്പുരാനായാൽ മാധ്യമങ്ങൾക്ക് ഇടപെടുന്നതിന് പരിമിമിതികളുണ്ടാകാം.പക്ഷെ എല്ലാം തുറന്നു പറയുന്ന ഞങ്ങൾക്കു ഈ ഭയാനകമായ വാർത്ത മൂടിവെക്കാൻ ആവില്ല.പ്രത്യേകിച്ച് മലയാളികൾ ആശ്രയിക്കുന്ന ആശുപത്രിയായതിനാൽ.തുറന്നു പറഞ്ഞെ തീരൂ.മംഗളൂരു ദേരളക്കട്ട യേനപ്പോയ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഒരു കുടുംബത്തിന്റെ മനസ്സ് തകർത്ത അതിദാരുണവും കുറ്റകരവുമായ അധികൃതരുടെ പിഴവ് നേരിട്ടറിഞ്ഞത്..അപകടമരണത്തിനിരയായ മംഗളൂരുവിലെ വിത്സൺ അലൻഫെർണാണ്ടസ്(26) എന്നയുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം യേനപ്പോയ ആശുപത്രിയിലെ മോർച്ചറിയിൽ വെള്ളിയാഴ്ച സൂക്ഷ്യക്കാൻ വച്ചിരുന്നു.വിദേശത്തുള്ള ജ്യേഷ്ഠ സഹോദരന് ഒരുനോക്ക് കാണാൻവേണ്ടിയായിരുന്നു ബന്ധുക്കൾ ഇങ്ങനെ ചെയ്തത്.എന്നാൽ സഹോദരൻ മംഗളൂരുവിലെത്തി ബന്ധുക്കളെയും കൂട്ടി മോർച്ചറിയിലെത്തിയപ്പോൾ കണ്ട കാഴ്ച അതിദാരുണമായിരുന്നു.മൃതദേഹം ചീഞ്ഞളിഞ്ഞു വികൃതമായ നിലയിലായിരുന്നു കാര്യങ്ങൾ.ഇത് കണ്ടപാടെ മരിച്ചയുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആശുപതി അധികൃതരെ ബന്ധപ്പെട്ടപ്പോൾ അവർ കൈമാമലർത്തി ഒഴിഞ്ഞുമാറുകയായിരുന്നു.ഇതോടെ പ്രശ്നത്തിൽ പോലീസ് ഇടപെടണമെന്നു ആവശ്യപ്പെട്ടെങ്കിലും പോലീസും ആശുപത്രിയുടെ പക്ഷം ചേരുകയായിരുന്നു.ഇതോടെ ജനം ഇളകി മറിഞ്ഞു.രംഗം സംഘർഷ ഭരിതമായപ്പോൾ കൂടുതൽ പോലീസും സ്ഥലത്ത് എത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നുണ്ട്,അതേസമയം ആശുപത്രി ഉടമകളുടെ വാദം ഇങ്ങനെയാണ്,ജില്ലയിലുണ്ടായ അതിശക്തമായ മഴയെ തുടർന്ന് മോർച്ചറിയിലെ വൈദ്യുതി ബന്ധം നിലച്ചിരുന്നു.ഇത് മോർച്ചയ് സൂക്ഷിപ്പുകാരെന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും ഇതുമൂലമാണ് ഇങ്ങനെ ഒരു പിഴവ് സംഭവിക്കാൻ കാരണമായതെന്നും ആശുപത്രി വൃത്തങ്ങൾ ബി.എൻ.സിയോട് പറഞ്ഞത്,അതേസമയം ഇക്കാര്യത്തിൽ കടുത്ത വിമർശനമാണ് മംഗളൂരു മാധ്യമങ്ങൾ നേരിടുന്നത്,വിഷയം പൊതുജനത്തോട് പറയാതെ കണ്ണ് മൂടപ്പെട്ട നിലയിലാണ് മാധ്യമങ്ങളെ ന്നു ജനക്കൂട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു.
മംഗളൂരുവിലെ സ്വകാര്യ ആശുപതികളെ കുറിച്ച് തീർത്താൽ തീരാത്ത പരാതികളാണ് മലയാളികൾക്കുള്ളത്.അമിത് ഫീസ് ഈടാക്കി കൊള്ളയടി തുടരുന്നതിനൊപ്പം മരിച്ചവരോടുപോലും ആശുപത്രി അധികൃതർക്ക് പരസ്യമായ ദയാരാഹിത്യമാണെന്നും ഇവിടെയെത്തുന്നവർ പറയുന്നു.ഇത്തരം കൊടും അതിക്രമങ്ങൾ മറച്ചുപിടിക്കാൻ ഇടയ്ക്കിടെ കേരളത്തിലെത്തി മാധ്യമങ്ങളെ പ്രത്യേകമായി കയ്യിലെടുക്കുന്ന കുതന്ത്രങ്ങളും ഇവർ പയറ്റുന്നുണ്ട്.വര്ഷങ്ങള്ക്കു മുമ്പ് മേല്പറമ്പിൽ കാറിടിച്ചു മരിച്ച ഒരാളുടെ മൃതദേഹം ആശുപത്രി അതി തീവ്ര പരിചരണ വിഭാഗത്തിൽ ദിവസങ്ങൾ കിടത്തി വൻ തുക ഈടാക്കിയ സംഭവവും ഏറെ വിവാദമായിരുന്നു..