മനുഷ്യപറ്റില്ലായ്മയാണ് അരിമുടക്കുന്നതിന് പിന്നില്‍; ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുന്നു: എ വിജയരാഘവന്
സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യകിറ്റ് ഉള്‍പ്പെടെ ക്ഷേമപദ്ധതികളെല്ലാം തെരഞ്ഞെടുപ്പിന്റെ മറവില്‍ മുടക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ മനുഷ്യപറ്റില്ലായ്മയാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു.
പാവങ്ങള്‍ക്ക് അരിനല്കുന്നതില് പ്രതിപക്ഷ നേതാവിന് താല്പര്യമില്ലെന്നും സംസ്ഥാനം നേരിട്ട വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ വിഭവസമാഹരണത്തിലും പ്രതിപക്ഷ നേതാവ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത് കോണ്‍ഗ്രസിന്റെ മനുഷ്യപ്പറ്റില്ലായ്മയെയാണ് ഇത് തെളിയിക്കുന്നതെന്നും എ വിജയരാഘവന് പറഞ്ഞു.
ആഴക്കടല്‍ വിവാദം തുടക്കം മുതല്‍ സംശയാസ്പദമാണെന്നും കോണ്‍ഗ്രസാണ് ആഴക്കടല്‍ വിദേശ ട്രോളറുകള്‍ക്ക് തുറന്നുകൊടുത്തതെന്നും എ വിജയരാഘവന് പറഞ്ഞു. കടലിന്റെ അവകാശം മത്സ്യതൊഴിലാളികള്ക്കെന്നതാണ് ഇടതുസര്‍ക്കാര്‍ നയം.
പ്രതിപക്ഷ നേതാവും കരാര്‍ ഒപിട്ടയാളും തമ്മില്‍ കൂടാലോചനയുണ്ടെന്നും എ വിജയരാഘവന് പറഞ്ഞു. വോട്ടല്പട്ടികയില് ഇരട്ടവോട്ടിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും.
രണ്ടുവോട്ടുള്ളവര്ക്ക് രണ്ടുവോട്ട് ചെയ്യാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാവുകയെന്നും ഇരട്ടവോട്ട് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും എ വിജയരാഘവന് പറഞ്ഞു.
കെ മുരളീധരന് ബിജെപിയുമായി വോട്ടു കച്ചവടം നടത്തി നല്ല പരിചയമുള്ളയാളാണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ അടിത്തറതന്നെ ബിജെപിയുമായി വോട്ട് കച്ചവടം നടത്തി ലഭിച്ചതാണെന്നും എ വിജയരാഘവന് പറഞ്ഞു.