മഞ്ചേരിയിൽ മദ്യശാലയിൽ പൊലീസിനുനേരെ ആക്രമണം; ബാർ തൊഴിലാളിക്ക് കുത്തേറ്റു,
പോലീസ് ജീപ്പ് തകർത്തു അഞ്ചുപേർ അറസ്റ്റിൽ
മഞ്ചേരി: ബാറിലും പൊലീസിനുനേരെയും അതിക്രമം നടത്തിയ അഞ്ചുപേർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി മലബാർ ഹെറിറ്റേജ് ബാറില്‍ പ്രശ്നമുണ്ടാക്കുന്ന വിവരം ലഭിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസിൽ പൂക്കോട്ടുംപാടം സ്വദേശി കൈനോട്ട് സാബിത്ത് (34), പൂക്കോട്ടുംപാടം പള്ളിക്കുന്ന് ഉബൈദ് (32), മഞ്ചേരി വായ്പ്പാറപ്പടി പാറക്കോട്ടില്‍ അരുണ്‍ (28), മഞ്ചേരി തുറക്കല്‍ സ്വദേശി ഷഹീന് ഷാ (26), പൂക്കോട്ടുംപാടം സ്വദേശി ഏരിയാട്ടുകുഴി സുഹൈര്‍ (26) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ കെ.പി. അഭിലാഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രാത്രി എട്ടോടെ ബാറിലെത്തിയ പ്രതികള്‍ മദ്യപിച്ചശേഷം ജീവനക്കാരുമായി തര്‍ക്കമുണ്ടായി. തുടർന്ന് ജീവനക്കാരനെ മദ്യക്കുപ്പികൊണ്ട് അടിച്ച് പരിക്കേൽപിക്കുകയും പരക്കെ അക്രമം അഴിച്ചുവിടുകയുമായിരുന്നു. ഫര്‍ണിച്ചറും മറ്റും നശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനുനേരെയും ആക്രമണമുണ്ടായി. പൊലീസ് വാഹനത്തിെൻറ കണ്ണാടി അടിച്ചുതകർത്തു.
പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപിച്ചതിനും ഉള്‍പ്പെടെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.