ഉള്ളാള്‍: മംഗളൂരു വനിതാ കോളേജിലെ വിദ്യാർത്ഥിനിയായ 16കാരിയുടെ മൃതദേഹംവീടിനു സമീപത്തെ കാട്ടിൽ കണ്ടെത്തിയ കേസിലെ പ്രതിയും പെൺകുട്ടിയുടെ സഹോദരനുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.. ഒക്ടോബർ എട്ട് മുതല്‍ കാണാതായ ഉള്ളാളിനടുത്തുള്ള പാജിര്‍ ഗ്രാമത്തിലെ കമ്പളപദവിൽ താമസിക്കുന്ന ഫ്രാന്‍സിസ് കുട്ടിഞ്ഞോയുടെ മകള്‍ ഫിയോണ സ്വീഡന് കുട്ടിഞ്ഞോ(16)യുടെ അസ്ഥികൂടം വീടിന് പുറകിലുള്ള വനത്തില്‍ കണ്ടെത്തിയ സംഭവത്തിലാണ് മൂത്ത സഹോദരന് സാംസണി (18)നെ പോലീസ് അറസ്റ്റ് ചെയ്തത്.
എഞ്ചിനീയറിംഗ് പരീക്ഷകളില്‍ പരാജയപ്പെടുകയും മൊബൈലിന് അടിമയാകുകയും ചെയ്ത സാംസണ് കൂടുതല്‍ സമയവും വിഷാദനായാണ് കാണപ്പെടാറുള്ളത്. തന്നേക്കാള്‍ ഇളയ സഹോദരിക്ക് മാതാപിതാക്കള്‍ കൂടുതല്‍ പ്രോത്സാഹനവും സ്നേഹവും വാത്സല്യവും നല്‍കുന്നുണ്ടെന്ന തോന്നലും സഹോദരിയുടെ കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസിന്റെ നിഗമനം.
സെന്റ് ആഗ്നസ് കോളജില്‍ ഒന്നാം വര്‍ഷ പിയു വിദ്യാര്‍ത്ഥിനിയായ ഫിയോണ ഒക്ടോബര്‍ എട്ടിന് മംഗളൂരു പോയതായിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് കാട്ടി ഒക്ടോബര്‍ ഒമ്പതിന് കോണാജെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഫിയോണയെ കണ്ടെത്താത്തതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് മുദിപ്പിലെ താമസക്കാര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നൽകിയിരുന്നു.
പോലീസ് അന്വേഷണത്തിനിടയിൽ മരിച്ച ഫിയോണയുടെ മൊബൈല്‍ അവസാനമായി ഓണ്‍ ആയത് മുദിപ്പു പ്രദേശമാണെന്ന് കണ്ടെത്തിയിരുന്നു. ഈ സൂചനയെ അടിസ്ഥാനമാക്കി പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ഫിയോണയുടെ സഹോദരന് സാംസണെകഴിഞ്ഞദിവസം പോലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയതോടെ സാംസണ് കുറ്റം സമ്മതിക്കുകയായിരുന്നു. താന്‍ അവളെ കൊന്നതായും മൃതദേഹം അവരുടെ വീടിന്റെ പുറകിലുള്ള കാട്ടില്‍ എറിഞ്ഞതായും പോലീസിനോട് പറഞ്ഞു.
ഒക്ടോബര്‍ 26 ശനിയാഴ്ച രാത്രി സാംസന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അ തിരച്ചില്‍ നടത്തിയപ്പോള്‍ മുടി, പല്ലുകള്‍, ഫിയോണയുടെ അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങളും അവളുടെ മൊബൈലും കാട്ടില്‍ നിന്ന് കണ്ടെത്തി. ശനിയാഴ്ച അര്‍ധരാത്രി ആയതിനാല്‍ കൂടുതല്‍ തെളിവുകള്‍ക്കുമായി ഞായറാഴ്ചയും തിരച്ചില്‍ നടന്നു,
. സാംസണ് സഹോദരി ഫിയോണയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.