യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി വി സുരേഷിന്റെ കോടോംബേളൂര്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ്
പര്യടനം തുടങ്ങി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
കോടോംബേളൂര്‍:യു.ഡി.എഫ് സ്ഥാനാർത്ഥി പി വി സുരേഷിന്റെ കോടോംബേളൂർ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു കട്ടക്കയം ഇരിയയിൽ ഉദ്ഘാടനം ചെയ്തു. ലാലൂർ,
നേരം കാണാതടുക്കം, ഉദയപുരം, ആയറോട്ട്, ചുള്ളിക്കര, ഒടയംചാൽ, ചക്കിട്ടടുക്കം, നായ്ക്കയം,അട്ടേങ്ങാനം, അയ്യങ്കാവ്, പേരിയ, എണ്ണപ്പാറ, തായന്നൂർ, സർക്കാരി, അട്ട കണ്ടം, ബാനം, കാലിച്ചാനടുക്കം എന്നിവടങ്ങളിൽ പ്രചരണം നടത്തി. ബാലചന്ദ്രൻ സി,
എംപി ജാഫർ, മുസ്തഫ തായന്നൂർ, മീനാക്ഷി ബാലകൃഷ്ണൻ, സി. വി തമ്പാൻ, ബി സുകുമാരൻ, ധന്യ സുരേഷ്, പ്രദീപ് കുമാർ, സിബി മേക്കുന്നേൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.