പ്രശസ്ത നാടക സിനിമ നടന് പി.സി.സോമന് അന്തരിച്ചു
തിരുവനന്തപുരം:മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി.സി. സോമന് അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലു മണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു ജനശ്രദ്ധ നേടി. ധ്രുവം, കൗരവര്‍, ഇരുപതാം നൂറ്റാണ്ട്, ഫയര്മാന് തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350-ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പി.സി. സോമന്. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനാണ്.