മലയോര ഗ്രാമങ്ങളില്‍ കുടുംബ സംഗമങ്ങള്‍ വിളിച്ചു ചേര്‍ത്ത് പ്രചരണം സജീവമാക്കി യു ഡി എഫ് സ്ഥാനാര്‍ത്ഥി എംപി ജോസഫ്
ഈസ്റ്റ് എളേരി: മലയോര ഗ്രാമങ്ങളില്‍ കുടുംബ സംഗമങ്ങള്‍ വിളിച്ചു ചേര്‍ത്ത് യുഡിഎഫ് പ്രചാരണ പരിപാടിക്ക് തുടക്കമായി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഇന്നലെ മാത്രം ആറ് കുടുംബ സംഗമങ്ങളാണ് നടന്നത്. സ്ഥാനാര്‍ത്ഥിക്ക് പുറമെ യുഡിഎഫിന്റെ ഉന്നത നേതാക്കളും സംഗമങ്ങളില്‍ പങ്കെടുത്തു. കടുമേനിയില്‍ നടന്ന കുടുംബ സംഗമം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് കരിമഠം അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി എം പി ജോസഫ്, ജോമോന് ജോസ്, കെ ശ്രീധരന്, സെബാസ്റ്റ്യന്‍ പതാലില്‍, തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. പാലാവയലില്‍ നടന്ന കുടുംബ സംഗമം നിയോജക മണ്ഡലം ട്രഷറര്‍ ടോമി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. ശാന്തമ്മ ഫിലിപ്പ്, ജെറ്റോ ജോസഫ്, ജോമോന് ജോസ്, അന്നമ്മ മാത്യു, പി ഡി നാരായണി, പ്രശാന്ത് സെബാസ്റ്റ്യന്‍, തേജസ് ഷിന്റോ, പി ബാലചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.