കാസര്‍കോട്: ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. ജില്ലയില്‍ ഇന്ന് (27) യെല്ലോ അലെര്ട്ടായിരിക്കുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 82.95 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ 3904.29 മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഇതുവരെ 848.918683 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു.