പള്ളിക്കരയുടെ സമരഭൂമികയില്‍ സി എച്ച് കുഞ്ഞമ്പുവിന് ഗംഭീര സ്വീകരണം
പള്ളിക്കര: ഉദുമയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു ഇന്ന് രാവിലെ കൂട്ടപ്പുന്നയില് നിന്നാരംഭിച്ചപര്യടന പരിപാടികള്‍ക്ക് ബംഗാട്, പെരിയാട്ടടുക്കം, പെരുന്തട്ട, പനയാല്‍, പൊടിപ്പളം, കുതിരക്കോട്, കരുവക്കോട്, മൗവ്വല്‍, തച്ചങ്ങാട്, കുന്നൂച്ചി, തോക്കാനംമൊട്ട, ചെര്‍ക്കാപ്പാറ എന്നിവിടങ്ങളില്‍ ഉജ്ജ്വല സ്വീകരണം ലഭിച്ചു.ആലക്കോട്, വെളുത്തോളി, പാക്കം, പള്ളിപ്പുഴ, കിഴക്കേക്കര, ചേറ്റുകുണ്ട്, പൂച്ചക്കാട്, തൊട്ടി, കല്ലിങ്കാല്‍, തെക്കേക്കുന്ന്, ശക്തിനഗര്‍, മിഷന് കോളനി, മാസ്തിഗുഡ്ഡ, ഹദ്ദാദ് നഗര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ബേക്കലിൽ സമാപിക്കും.