ചാത്തങ്കൈയില്‍ ബിജെപിയുടെ പ്രചരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിച്ചു
ചെമ്മനാട്:ചാത്തങ്കൈയില്‍ ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിച്ചു. തൊട്ടി, പന്നിക്കുന്ന് ഭാഗങ്ങളിലെ ഫ്ലക്സ്കളാണ് നശിപ്പിച്ചത്. ഈ ഭാഗങ്ങളില്‍ നിന്ന് പുതിയതായി പലരും പ്രസ്ഥാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ചിലരെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ബൂത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപെടുത്തി. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠന് സ്ഥലത്തെത്തിയിരുന്നു. കുറ്റവാളികള്‍ക്കെതിരെ സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധത്തിന്റെ സ്വഭാവം മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.