കഥവര’യുടെ ആദ്യപ്രദർശനം ബേക്കൽ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 3ന്
കാഞ്ഞങ്ങാട്: അറുപതുകളിലും ഏഴുപതിലുകളിലുമായി ഒരു ദശകത്തിലേറെക്കാലം മലയാളത്തിലെ ആനുകാലികങ്ങളിൽ വക്കും വരയുമായി നിറസാന്നിധ്യമായിരുന്ന. കെ എ ഗഫൂറിന്റെ ജീവചരിത്രഹ്രസ്വ ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു.
കൊച്ചിൻ ബിനാലെ ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന “ലോകമേ തറവാട്” കലാപ്രദർശനത്തിൽ ആർകീവ്സ് വിഭാഗത്തിൽ കെ എ ഗഫൂറിന്റെ കലാപ്രദർശനത്തോടൊപ്പം ജീവചരിത്രഹ്രസ്വ ചിത്രമായ കഥവരയും പ്രദർശിപ്പിക്കും. കോഴിക്കോടും കാസറഗോഡും പരിസരപ്രദേശങ്ങളിലുമായാണ് കഥവര ചിത്രീകരിച്ചത്.
കഥവരയുടെ ആദ്യപ്രദർശനം ഏപ്രിൽ 3 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഉദുമ പാലക്കുന്നിലെ ബേക്കൽ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. എഴുത്തുകാരനായ എൻ ശശിധരൻ, സംവിധായകൻ ബാബു കാമ്പ്രത്ത് എന്നിവർ മുഖ്യാതിഥികളാവും. ജയൻ മാങ്ങാടാണ് കഥവരയുടെ സംവിധായകൻ. ഡോ. സി എസ്. വെങ്കിടേശ്വരൻ, മാങ്ങാട് രത്നാകരൻ, ഡോ. സുനിൽ പി ഇളയിടം, ശശികുമാർ എന്നിവരാണ് അണിയറപ്രവർത്തകർ. ജലീൽ ബാദുഷ ക്യാമറയും വിപിൻ രവി എഡിറ്റിങ്ങും ശ്രീരാഗ് രാധാകൃഷ്ണൻ പശ്ചാത്തലസംഗീതവും നിർവഹിച്ചു. ഡോ . കെ എം എ അഷറഫാണ് നിർമാണ നിർവഹണം.
കെ എ ഗഫൂറിന്റെ കലാജീവിതത്തെ ആസ്പദമാക്കി ജി ബി വത്സൻ എഡിറ്റു ചെയ്ത വാക്കും വരയും എന്ന പുസ്തകവും തയ്യാറായി വരുന്നു.