കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികൾക്ക് സ്വീകരണം നൽകി.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് 2021- 2023 വർഷത്തേക്കുള്ള തെരെഞ്ഞടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾക്ക് പുതിയ കോട്ട മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്വീകരണം നൽകി.
പരിപാടി കാഞ്ഞങ്ങാട് സംയുക്താ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാഹമ്മദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്തു. പുതിയ കോട്ട ജമാഅത്ത് പ്രസിഡണ്ട് എൽ. അബുദ്ള്ള കുഞ്ഞി അധ്യക്ഷനായി. സായ്യിദ് സഫാവൻ തങ്ങൾ കമ്മിറ്റി അംഗങ്ങളെ ആദരിച്ച് മുഖ്യപ്രഭാഷണം നടത്തി. പാലാട്ട് ഇബ്രാഹിം ഹാജി, സത്താർ, മൊയ്തു മൗലവി, കുണിയ ഇബ്രാഹിം ഹാജി എന്നിവർ സംസാരിച്ചു. photo കാഞ്ഞങ്ങാട് സംയ്യക്ത മുസ്ലിം ജമാഅത്ത് തെരെഞ്ഞടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾക്ക് പുതിയ കോട്ട മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്വീകരണം കാഞ്ഞങ്ങാട് സംയുക്താ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാഹമ്മദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്യുന്നു. പുതിയ കോട്ട മുസ്ലിം ജമാഅത്ത് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സായ്യിദ് സഫാവൻ തങ്ങൾ ആദരിച്ച കാഞ്ഞങ്ങാട് സംയ്യക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗങ്ങൾ