കാഞ്ഞങ്ങാട് ടൗണിൽ വെച്ച്നഷ്ടപ്പെട്ട മൊബൈൽ ഫോണും പതിനായിരം രൂപയും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി യുവതി
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിൽ വെച്ച്നഷ്ടപ്പെട്ട മൊബൈൽ ഫോണും പതിനായിരം രൂപയും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി യുവതി യുവാക്കൾ മാതൃകയായി കഴിഞ്ഞ ദിവസം
പനത്തടി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ജെ ജെയിംസിന്റെ പണവും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്
കൊട്ടോടി സ്വദേശിയായ ജിജോ ജോസഫ് , കാഞ്ഞിരപ്പൊയിൽ പനങ്ങാട് സ്വദേശിനികളായ നിഷ സുരേന്ദ്രൻ , സൗമ്യ ജനാർദ്ദനൻ എന്നിവർക്കാണ് കാഞ്ഞങ്ങാട് ടൗണിൽ വച്ച് പണവും മൊബൈൽ ഫോണും കളഞ്ഞു കിട്ടിയത്
കളഞ്ഞു കിട്ടിയ മുതലുമായി യുവാക്കൾ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു
ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ കിട്ടിയ മുതലുകൾ ഉടമസ്ഥന് കൈമാറി.