ചന്ദ്രപൂരം അന്നപുർണേശ്വരി
ക്ഷേത്ര നിർമാണം : നിധി സമാഹരണ
യോഗം ഞായറാഴ്ച
പാലക്കുന്ന്: പനയാൽ ചന്ദ്രപുരത്ത് അന്നപൂർണേശ്വരി ക്ഷേത്രം നിർമിക്കുന്നതിന്റെ ഭാഗമായി നിധി സമാഹരണ യോഗം 28 ന് നടക്കും. അതിനായി അവിടെ കണ്ടെത്തിയ ഭൂമിയിൽ രവീഷ് തന്ത്രി കുണ്ടാറിന്റെ അധ്യക്ഷതയിൽ ഇടനീർ മഠം സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിൽ നിന്ന് അരവത്ത് കെ.യു. ദാമോദര തന്ത്രി നിധി ഏറ്റുവാങ്ങും. വൈകുന്നേരം 5.30ന് സായി സുമ എം. നാവട കാരിഞ്ചയുടെ വനിതാ യക്ഷഗാനത്തിന് ശേഷമാണ് നിധി സമാഹരണ യോഗം നടക്കുക. ഡോ. ശ്രീറാം അഗ്ഗിത്തായ തച്ചങ്ങാട്,
സംസ്കൃതഭാരതി ജില്ല സംയോജക് എസ്. എം. ഉഡുപ്പ കുണ്ടാർ, കൊല്ലം ദ്വാരക മഠത്തിലെ ഗോപാലകൃഷ്ണൻ പോറ്റി എന്നിവർ പങ്കെടുക്കും. സ്ത്രീകളുടെ കൂട്ടായ്മയായ അന്നപൂർണേശ്വരി ക്ഷേത്ര സംരക്ഷണ സമിതിയാണ് ചന്ദ്രപുരത്ത് ക്ഷേത്രം നിർമാണത്തിന് നേതൃത്വം നൽകുന്നത്