മുസ്ലിം ലീഗ് ബി ജെ പി കോട്ടകളിൽ വികസനം ചർച്ചയാക്കി എം എ ലത്വീഫ് , മധൂര്‍ പഞ്ചായത്ത് പര്യടനം പൂര്‍ത്തിയാക്കി
വികസനത്തിന് വോട് അഭ്യര്‍ഥിച്ച് കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ലത്വീഫിന്റെ പൊതു പര്യടനം തുടരുന്നു. വ്യാഴാഴ്ച മധൂര്‍ പഞ്ചായത്തിലായിരുന്നു പര്യടനം. ചൂരി പഴയ പള്ളി പരിസരത്ത് നിന്നാരംഭിച്ച പര്യടനം ബട്ടമ്ബാറ, ചൂരി, കാളിയങ്ങാട്, പാറക്കട്ട, പാറക്കട്ട ജങ്ഷന്, പാറക്കട്ട എസ്പി ഓഫീസ് ജങ്ഷന്, ഉദയഗിരി, ചെട്ടുംകുഴി, ഇസ്സത്ത് നഗര്‍, മന്നിപ്പാടി, എസ്പി നഗര്‍, മുട്ടത്തോടി, പന്നിപ്പാറ, കൊല്ലങ്കാന, അറന്തോട്, കുഞ്ചാര്‍, കൊല്യ, മധൂര്‍, ചേനക്കോട്, പട്ള റോഡ്, പട്ള ജങ്ഷന്, പട്ള എ കെ ജി നഗര്‍, പട്ള കൊഹിനൂര്‍ പള്ളി, പട്ള ബൂഡ്, മായിപ്പാടി, ശിരിബാഗിലു, പെരിയടുക്ക, നാഷണല്‍ നഗര്‍, ഐഎഡി ജങ്ഷന് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ഉളിയത്തടുക്കയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എം രാമന്, വി സുരേഷ്ബാബു, സുഭാഷ് പാടി, ഹൈദര്‍ കുളങ്ങര, പ്രവീണ്‍ പാടി, മുനീര്‍ കണ്ടാളം, അസിനാര്‍ നുള്ളിപ്പാടി, സഫീര്‍ ഗുല്‍സാര്‍, വി കെ രമേശന് സംസാരിച്ചു. കാസർകോട് നേരിടുന്ന പ്രശ്നങ്ങളും വികസന മുരിടിപ്പും ചർച്ചയാക്കിയാണ് പ്രചാരണം മുന്നേറുന്നത് ,ബി ജെ പി മുസ്ലിം ലീഗ് കൊട്ടകളെ ചിന്തിപ്പിക്കും വിധം കാര്യ ഗൗരവപരമായ പ്രചരണങ്ങളാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത് ,
ഇന്ന് രാവിലെ തുടങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശിച്ചു ച്ചു ബദിയടുക്ക പഞ്ചായത്ത് പ്രചരണം ആരംഭിച്ചിരിക്കുകയാണ് , ചര്ളടുക്കയില്നിന്ന് ആരംഭിച്ച് ചെടേക്കാല്‍, മാന്യ, ബിര്‍മിനടുക്ക, കട്ടത്തങ്ങാടി, നീര്ച്ചാല്, മന്സിനപ്പാറ, ഏല്‍ക്കാന, കന്യപ്പാടി, തല്പണജെ, ഗോളിയടുക്ക, മൂക്കംപാറ, ബജത്തടുക്ക, കാടമന, വിദ്യാഗിരി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ബാറടുക്കയില്‍ സമാപിക്കും.