ഉപ്പുവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടത് താൻ, അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് കിട്ടാന്‍ ചങ്ങല വലിച്ചു , 468 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കി , എന്‍.എ. നെല്ലിക്കുന്ന്
കാസര്‍കോട്: മണ്ഡലത്തിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ഉപ്പുവെള്ളം കുടിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞത് തന്റെ ഇടപെടല്‍ കൊണ്ടാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. ഇതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുള്ള ജനപ്രതിനിധിയാണ് ഞാന്‍. പ്രശ്നം പരിഹരിച്ചപ്പോള്‍ ക്രെഡിറ്റ് മറ്റുള്ളവര്‍ക്ക്, പരിഹരിച്ചില്ലെങ്കില്‍ കുറ്റം എം.എല്‍.എയ്ക്ക് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കുപ്പിയില്‍ ഉപ്പുവെള്ളം കുടിക്കാന്‍ കൊടുത്തയാളാണ് ഇന്ന് എന്റെ എതിര് സ്ഥാനാര്‍ത്ഥി കെ.ശ്രീകാന്ത്.
കാസര്‍കോട് മണ്ഡലത്തിലെ ജനങ്ങളാണ് ബാവിക്കര പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഈ മണ്ഡലത്തിന്റെ ഒരു പ്രശ്നം ഉദുമ മണ്ഡലത്തിലെ എം.എല്‍.എ വന്നിട്ട് പരിഹരിച്ചു എന്നുപറയുന്നത് തെറ്റിദ്ധാരണാജനകമാണ്. 1998ല്‍ എട്ടര കോടിയുടെ കരാര്‍, പദ്ധതി കൃത്യമായി നടത്തുന്നതിന് പി.ജെ. ജോസഫ് ജലസേചന മന്ത്രിയായിരിക്കെ 35 ശതമാനം വര്‍ദ്ധിപ്പിച്ചു നല്‍കിയത് കൊണ്ടാണ് ബാവിക്കര പദ്ധതി ഇന്ന് പൂര്‍ത്തിയായത്. ആ പദ്ധതിയുടെ വഴിത്തിരിവായിരുന്നു അതെന്നും അല്ലെങ്കില്‍ ഇന്നും ഉപ്പുവെള്ളം തന്നെ കുടിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിന്റെ വികസനത്തിനായി 468 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കി. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ നാടിനെ അവഗണിക്കുകയാണ്. അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് കിട്ടാന്‍ എം.എല്‍.എയ്ക്ക് വണ്ടിയില്‍ യാത്ര ചെയ്ത് ചങ്ങല വലിക്കേണ്ടിവന്നുവെന്നും എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. വര്‍ഗീയ പാര്‍ട്ടി എന്ന് ഇലക്ഷന് കമ്മീഷന് ഇതുവരെ ഒരു സംഘടനയെ കുറിച്ചും പറഞ്ഞിട്ടില്ല. ഇലക്ഷന് കമ്മീഷന് പറഞ്ഞാല്‍ ആ സംഘടനകളെ മാറ്റിനിര്‍ത്താം എന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു.