നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു
ചെന്നൈ: നടിയും നിര്‍മ്മാതാവുമായ ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയിലെ മനുഷ്യാവകാശ വിഭാഗത്തിലാണ് താരം പ്രവര്‍ത്തിക്കുക. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം ചാനല്‍ ഷോകളിലും ശ്രദ്ദേയയാണ്.
കഴിഞ്ഞ ദിവസമാണ് ഷക്കീല കോണ്‍ഗ്രസിലെ അംഗത്വം എടുത്തത്. തമിഴ്നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വകുപ്പ് മേധാവി ശ്രീനിവാസനാണ് താരത്തിന് അംഗത്വം നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.സിനിയ്ക്ക് പുറമെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താരം നേരത്തെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. തമിഴ്നാട്ടിലെ നിരവധി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഷക്കീല സഹായങ്ങള്‍ ചെയ്തിരുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഫാഷന്‍ ഡിസൈനറുമായ മില്ലയെ ഷക്കീല ദത്തെടുത്ത് മകളാക്കിയ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.