ഇരട്ടവോട്ടുള്ളവരെ വിലക്കണം; രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സങ്ങള്‍ ഉള്ള പശ്ചാത്തലത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇരട്ടവോട്ടുകള്‍ ഉള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുത് എന്നതടക്കമുള്ള ആവശ്യങ്ങള്‍ ചെന്നിത്തല ഹര്‍ജിയില്‍ ഉന്നയിച്ചു. ഇരവോട്ടുകള് മരവിപ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരട്ടവോട്ടുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇരട്ടവോട്ടുകള്‍ സ്ഥിരീകരിച്ച കമ്മീഷന് ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ വേഗത്തിലാക്കുക എന്നത് കൂടി ചെന്നിത്തല കോടതിയെ സീപിച്ചതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.