ജില്ലയില്‍ കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു :ജാഗ്രത പാലിക്കണമെന്ന്ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കാസര്‍കോട്:കാസർകോട് :ജില്ലയിലെ കോവിഡ് -19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ആഴ്ച സംസ്ഥാന നിരക്കിനേക്കാളും വർധിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .എ വി രാംദാസ് അറിയിച്ചു .ജില്ലയിൽ നിലവിൽ ശരാശരി 100 പേരെ കോവിഡ് -19 ന് ടെസ്റ്റിന് വിധേയമാക്കുമ്പോൾ 5 പേർക്ക് കോവിഡ് -19 സ്ഥിരീകരിക്കുന്നുണ്ട് .ഈ നിരക്ക് കുറച്ച് കൊണ്ട് വരാൻ സാധിച്ചില്ലെങ്കിൽ ജില്ലയിൽ കോവിഡ് -19 വ്യാപനത്തിന് സാധ്യതയുണ്ടെന്നും ആയതിനാൽ പൊതുജനങ്ങൾ ചുവടെ ചേർത്ത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .
കല്യാണം ,മരണ ചടങ്ങുകൾ ഉത്സവം ,കൂട്ട പ്രാർത്ഥന തുടങ്ങിയ മതപരമായ ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുക , പങ്കെടുക്കുന്നവർ വായും മൂക്കും മറയുന്നവിധത്തിൽ മാസ്ക് ധരിക്കുക , ചുരുങ്ങിയത് 2 മീറ്റർ ശാരീരിക അകലം പാലിക്കുക ,ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയായോ ചെയ്യേണ്ടതാണ് .
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളിലേക്ക് പരമാവധി 5 പേർ മാത്രമേ പോകാവൂ .പോകുമ്പോൾ മൂക്കും വായും മറയുന്ന വിധത്തിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കുകയും വീട്ടുകാരുമായി 2 മീറ്റർ സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ് .ഒരു കാരണവശാലും ഗുരുതരരോഗം ബാധിച്ചവർ ,മുതിര്‍ന്ന പൗരന്മാർ എന്നിവരുമായി അടുത്തിടപഴകരുത്
ജില്ലയിൽ കോവിഡ് -19 ബാധിച്ചു മരണപെട്ടവരിൽ 95% പേരും 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരും,45 നും 59 വയസ്സിനുമിടയിലുള്ള മറ്റ് ഗുരുതരരോഗം ബാധിച്ചവരുമായതിനാൽ ജില്ലയിലെ കോവിഡ് -19 മരണ നിരക്ക് കുറച്ച് കൊണ്ട് വരുന്നതിനായി ഈ വിഭാഗത്തിൽപെട്ട മുഴുവനാളുകളും കോവിഡ്-19 വാക്സിനേഷൻ എടുക്കേണ്ടതാണ് .
വിദേശത്ത് നിന്നോ അന്യ സംസ്ഥാനത്തു നിന്നോ വന്നവർ ,കോവിഡ് -19 രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർ ,മറ്റു രോഗ ലക്ഷണങ്ങളുളളവർ എന്നിവർ കോവിഡ് -19 ടെസ്റ്റിന് വിധേയരാകേണ്ടതാണ് .ടെസ്റ്റിന് വിധേയരാകുന്നവരുടെ എണ്ണം വർധിപ്പിക്കുന്നത് മറഞ്ഞിരിക്കുന്ന രോഗികളെ കണ്ടെത്താൻ സഹായിക്കു