പെന്‍ഷനും കിറ്റും നല്‍കുന്നത് വോട്ടിനു വേണ്ടിയല്ല; പിണറായി വിജയന്
കൊല്ലം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
ജനങ്ങളുടെ അന്നം മുടക്കാന്‍ മടിയില്ലാത്ത പ്രതിപക്ഷ നേതാവിന് വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് പറയാന്‍ ധൈര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
”എന്തൊരു മാനസികാവസ്ഥയാണ് ”
”എന്തൊരു മാനസികാവസ്ഥയാണിത്? .ജനങ്ങള്‍ നശിച്ചാലും വേണ്ടില്ല എല്‍.ഡി.എഫ് ലേശം വിഷമിക്കണം എന്ന നീച ബുദ്ധിയാണ് പ്രതിപക്ഷത്തിന്. ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഇത്തവണയും ‘ഡീല്‍’ ഉറപ്പിച്ചതിന്റെ സ്ഥിരീകരണമാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ പെന്‍ഷനും കിറ്റും നല്‍കുന്നത് നാല് വോട്ടിനു വേണ്ടിയല്ല. അത് ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ്. ഒരു വര്‍ഗീയ ശക്തികളുടേയും വോട്ടും സഹായവും എല്‍.ഡി.എഫിനും ഇടതുപക്ഷത്തിനും ആവശ്യമില്ല എന്നും ഇടതുപക്ഷം പ്രഖ്യാപിത നിലപാട് കൈക്കൊണ്ടിട്ടുണ്ട്” -മുഖ്യമന്ത്രി പറഞ്ഞു.