കോയിലുമായി പോവുകയായിരുന്ന ലോറിയിൽ നിന്നും രണ്ടെണ്ണം കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽ വീണു എച്ച് ടി ലൈൻ പോസ്റ്റ് ഒടിഞ്ഞു
കാഞ്ഞങ്ങാട്: മംഗലാപുരത്തു നിന്നു പാലക്കാടേക്ക് റൂഫ് ഉണ്ടാക്കുന്ന കോയിലുമായി പോവുകയായിരുന്ന ലോറിയിൽ നിന്നും 24 ടൺ 10 ടൺ എന്നിങ്ങനെ രണ്ടെണ്ണം കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽ വീണു എച്ച് ടി ലൈൻ പോസ്റ്റ് അടക്കം ഒടിഞ്ഞു തൂങ്ങി വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത് കെ എസ് ടി പി റോഡിൽ നിന്നും ദേശീയപാതയിലേക്കു പ്രവേശിക്കുന്നിടത്ത് റോഡു പണിയിൽ ഉണ്ടായ അപാകതയാണ് ഇവിടെ അടിക്കടി അപകടങ്ങൾ ഉണ്ടാകാൻ കാരണം കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് ലോറിയിൽ നിന്നു കോയിലർ തെറിച്ചു വീണിരുന്നു അപകടം പുലർച്ചെയായതിനാൽ മറ്റു വാഹനങ്ങൾ കുറവായതിനാൽദുരന്തങ്ങൾ ഒഴിവായി കെ എസ് ഇ ബി ജീവനക്കാരത്തെ പുതിയ തൂൺ സ്ഥാപിക്കുന്ന പണി പുരോഗമിക്കുന്നു.