ബൽരാജിനെ ചേർത്ത് പിടിച്ച് കാഞ്ഞങ്ങാട്ടെ വോട്ടർമാർ
കാഞ്ഞങ്ങാട്: ബിജെപിയുടെ “എ” ക്ലാസ് മണ്ഡലങ്ങളിൽ ഒന്നായ കാഞ്ഞങ്ങാട് ഇക്കുറി
ഇടതു പക്ഷത്തിന്റെ കുത്തക
തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എൻ ഡി എ സ്ഥാനാർത്ഥി എം.ബൽരാജ് .
എത് പാർട്ടിയിൽപ്പെട്ടവരും ഒരുപോലെ വിളിക്കുന്ന ബൽരാജ് എന്ന
കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം
ബാലുയേട്ടൻ .കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലെ തൊഴിൽശാലകൾ, ആശുപത്രികൾ ,ബങ്കുകൾ, വാഹന ഷോറൂമുകൾ എവിടെയും ബാലു യേട്ടനാണ് ഹീറോ .കഴിഞ്ഞ അഞ്ചുവർഷമായി നഗരപരിധിയിലെ വിവിധ സ്ഥലങ്ങളിൽ കാരുണ്യത്തിൻ്റെ കൈതാങ്ങ് സമ്മാനിച്ച ബാലുയേട്ടൻ കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായതിൻ്റെ ആവശേത്തിലാണ് ഇവിടെയുള്ളവർ .
അതു കൊണ്ട് തന്നെ ബൽരാജ് ജയിപ്പിക്കാൻ ചിട്ടയായ പ്രവർത്തിലാണ് അവർ ഓരോരുത്തരും.
ബൽരാജിൻ്റ വരവോടെ കടുത്ത ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് കാഞ്ഞങ്ങാട് മണ്ഡലം .
നഗരത്തിൽ പ്രചരണത്തിന് ഇറങ്ങും മുമ്പ് കുന്നുമ്മൽ ധർമ്മശാസ്ത ക്ഷേത്രത്തിൽ തൊഴുത്ത് അനുഗ്രഹം വാങ്ങി. തൊട്ടടുത്തുള്ള കൃഷ്ണ നഴ്സിംഗ് ഹോമിൽ എത്തി. ” നമസ്തേ ഞാൻ ബൽരാജ് എൻഡിഎ സ്ഥാനാർഥി ” തിരിച്ച് സ്റ്റാഫുകളിൽ ഒരാൾ പറഞ്ഞു . പരിചയപ്പെടുത്തേണ്ട ആവശ്യമില്ല ഞങ്ങൾക്കറിയാം ,ഞങ്ങൾ ബാലുയേട്ടൻ്റെ ഫാനാണ്. വിശ്വാസ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന ബി ജെ പി സ്ഥാനാർത്ഥിക്കാണ് എൻ്റെ വോട്ട് ജീവനക്കാരിൽ ഒരാൾ പറഞ്ഞു. എവിടെയും
ബൽരാജിന് ലഭിക്കുന്ന ആവേശോജ്വലമായ സ്വീകരണങ്ങളാണ് അടിവരയിട്ട് പറയുന്നത് കാഞ്ഞങ്ങാട് മണ്ഡലത്തിൽ ത്രികോണ മൽസരമെന്ന്.
കുന്നുമ്മൽ പാൽ വിതരണം ,കോട്ടച്ചേരി സർവ്വീസ് ബേങ്ക് ,നെല്ലിക്കാട് ദിനേശ് ബീഡി കമ്പനി ,ചെമ്മട്ടംവയൽ കെ എസ് ആർ ടി ഡിപ്പോ , മിനി ഇൻഡസ്ട്രീസ്, അഹല്യ ആശ്രുപത്രി , ജില്ലാശുപത്രി പരിസര വ്യാപാര സ്ഥാപനങ്ങൾ , ഓട്ടോ ഡ്രൈവർമാർ, പടന്നക്കാട് സ ർവ്വീസ് സഹകരണ ബേങ്ക് എന്നിവിടങ്ങളിൽ കയറി സമ്മതിദായകരെ നേരി കണ്ട് വോട്ട് അഭ്യാർത്ഥിച്ചു.
കാഞ്ഞങ്ങാട് മേഖലയിലെ ഇരുപതോളം കാർ ,ബൈക്ക് വാഹന ഷോറൂമുകൾ സന്ദർശിച്ച് ജീവനക്കാരെ നേരിൽ കണ്ട് സ്ഥാനാർത്ഥി വോട്ട് അഭ്യാർത്ഥിച്ചു.
വൈകിട്ട് മരക്കാപ്പ് കടപ്പുറത്ത് അമിഗോസ് എഫ് സി സംഘടിപ്പിക്കുന്ന ബിച്ച് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
മണ്ഡലം വൈസ് പ്രസിഡൻറ് ജയറാം മാസ്റ്റർ, നഗരസഭാ കൗൺസിലർ എൻ അശോക് കുമാർ, ബി ജെ പി
കാഞ്ഞങ്ങാട് നോർത്ത് മുനിസിപ്പൽ പ്രസിഡണ്ട് എച്ച് ആർ ശ്രീധരൻ, സെക്രട്ടറി ചന്ദ്രൻ കല്ലുരാവി ,കാഞ്ഞങ്ങാട് സൗത്ത് മുനിസിപ്പൽ പ്രസിഡണ്ട് എ കൃഷ്ണൻ അരയി ,വൈസ് പ്രസിഡൻ്റ് വേണു കല്യാൺ റോഡ് ,
മണ്ഡലം കമ്മിറ്റിയംഗം ദിനേശൻ ചെമ്മട്ടംവയൽ യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ശരത്ത് മരക്കാപ്പ് , ജയേഷ് കോട്ടച്ചേരി , ഉണ്ണികൃഷ്ണൻ പൈരടുക്കം എന്നിവരും സ്ഥാനാർത്ഥിയെ അനുഗമിച്ചു.