ബംഗാളില്‍ വ്യവസായങ്ങള്‍ വളരാന്‍ ഇടതുപക്ഷവും തൃണമൂലും അനുവദിക്കില്ല; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കൊല്‍ക്കത്ത: മാര്‍ച്ച് 27 ന് നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വികസിപ്പിക്കുന്നതിനായി ഈ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ തിരഞ്ഞെടുക്കണമെന്ന് പുരുലിയയിലെ ബാഗ്മുണ്ടിയില്‍ നടന്ന റാലിയില്‍ അമിത് ഷാ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. ഇടതുമുന്നണിയോ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളോ ഇവിടെ വ്യവസായങ്ങള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഷാ ആരോപിച്ചു.
‘ഒന്നാമതായി, വ്യവസായങ്ങള്‍ ഇവിടെ സ്ഥാപിക്കാന്‍ ഇടതുപക്ഷം അനുവദിച്ചില്ല, പിന്നെ ദീദിയും വ്യവസായങ്ങളെ അകറ്റിക്കളഞ്ഞു. ടിഎംസിയോ ഇടതുപക്ഷമോ ആകട്ടെ അവര്‍ക്ക് തൊഴില്‍ നല്കാന് കഴിയില്ല. നിങ്ങള്‍ക്ക് തൊഴില്‍ വേണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാരിന് വോട്ട് ചെയ്യണമെന്നും അമിത് ഷാ.