മംഗളൂരു :മലയാളിയും 23 കാരിയുമായ നഴ്സിംഗ് വിദ്യാർത്ഥിനി കെട്ടിത്തൂങ്ങി ജീവനൊടുക്കി. നഗരത്തി ൽ അത്താവറിലെ മഞ്ജു ഷെട്ടി കോമ്പൗണ്ടിലെ വാടക ഫ്ലാറ്റിലാണ് സംഭവം.കങ്കനാടിക്ക് സമീപമുള്ള നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയായ അനുപമയാണ് വെള്ളിയാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.
രാത്രി 11 മണിയോടെ ശ്രീദേവി അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.. അമ്മ വിദേശത്താണ്പാണ്ഡേശ്വർ പോലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം തുടങ്ങി.
കങ്കനാടിക്ക് സമീപമുള്ള നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയായ അനുപമയാണ് വെള്ളിയാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.
ചെന്നൈ ആസ്ഥാനമായുള്ള മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന അലനുമായി അനുപമ പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. അടുത്ത കാലത്തായി അവരുടെ പ്രണയ ജീവിതത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹത്തിനുള്ള നിർദ്ദേശം അലൻ നിരസിച്ചതായിവിവരമുണ്ട്. മുറിയിൽനിന്ന് അനുപമയുടെ കുറിപ്പ് കണ്ടെത്തി.