രാജസ്ഥാനില്‍ സൈനിക വാഹനാപകടം ; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, അഞ്ച് പേര്‍ക്ക് ഗുരുതരം
ജയ്പൂർ : രാജസ്ഥാനില്‍ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗംഗാനഗര്‍ ജില്ലയിലെ രാജിയാസറിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
സൈനികര്‍ യാത്ര ചെയ്തിരുന്ന ജിപ്സി മറിഞ്ഞ് തീപിടിക്കുകയായിരുന്നു. സുബേദാര്‍ എ.മമാഗെര്‍, ഹവില്‍ദാര്‍ ദേവ് കുമാര്‍, എസ്.കെ ശുക്ല എന്നിവരാണ് വീരമൃത്യു വരിച്ചത്. എട്ട് പേര് യാത്ര ചെയ്തിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കുകളോടെ പുറത്തുകടക്കാന്‍ സാധിച്ചു. എന്നാല്‍ മൂന്ന് സൈനികര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.