പിതാവിനെ ഫാക്ടറിയിൽ നിന്നും പിരിച്ചുവിട്ടുതിന് അതേ ഫാക്ടറിയിൽ കവർച്ച നടത്തി മകന്റെ പ്രതികാരം
ന്യൂഡൽഹി : അച്ഛനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനു പ്രതികാരമായി ഫാക്ടറിയിൽ കവർച്ച നടത്തിയ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. മുണ്ട്ക സ്വതേശി അക്ഷയ്(26), സുഹൃത്തുക്കളായ വിക്കി(23), ഗോവിന്ദ്(21), കൃഷ്ണൻ(23), ധർമ്മേന്ദർ(39) എന്നിവരാണ് പിടിയിലായത്.
അക്ഷയിയുടെ പിതാവ് 20 വർഷത്തിലേറെയായി ഈ ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി നഷ്ടപ്പെട്ടതോടെ വരുമാനം അടഞ്ഞു. ഇതോടെ
ഫാക്ടറിയിലേക്കുള്ള പ്രവേശനവഴികളെല്ലാം കൃത്യമായി അറിയാവുന്ന അക്ഷയ് സുഹൃത്തുക്കൾക്കൊപ്പമെത്തി പലസമയത്തായി എൽപിജി സിലിണ്ടർ, വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അലുമിനിയം ദണ്ഡുകൾ എന്നിവയെല്ലാം മോഷ്ടിക്കുകയായിരുന്നു.
ശനിയാഴ്ചയാണു ഫാക്ടറിയിൽ മോഷണമുണ്ടായത്. ഫാക്ടറി പരിസരത്തുനിന്നു പല വസ്തുക്കളും മോഷണം നടന്നുവെന്നും ഇതിൽ അക്ഷയിയുടെ പിതാവിനു പങ്കുണ്ടെന്നും ആരോപിച്ചാണു ജോലിയിൽനിന്നു പിരിച്ചുവിട്ടത്. ഇതിലുള്ള അമർഷമാണു സംഭവത്തിനു പിന്നിൽ.