യുവ അധ്യാപികയുടെ പീഡനം,
16കാരനായ വിദ്യാർത്ഥി ഫേസ്ബുക്കില്‍ കുറിപ്പിട്ട് ജീവനൊടുക്കി
ബിലാസ്പൂര്‍ : അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 16കാരന് ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം ഉണ്ടായത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഏക എന്ന 30കാരി അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ജീവനൊടുക്കുന്നതിന് മുമ്പ് 16കാരന് സോഷ്യല്‍ മീഡഡിയയില്‍ പങ്കുവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.
മുറിക്കകത്ത് സീലിംഗ് ഫാനിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്ക് ഒപ്പം താമസിച്ചിരുന്ന വിദ്യാര്‍ത്ഥി വീട്ടില്‍ ആരുമില്ലാതിരുന്ന സമയമാണ് ജീവനൊടുക്കിയത്. അമ്മ തിരികെ എത്തിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ മകനെ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിദ്യാര്‍ത്ഥി തന്റെ സുഹൃത്തുക്കളെ ടാഗ് ചെയ്തിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ പ്രത്യേക കോഡ് ഉപയോഗിച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഈ കുറിപ്പിന്‍രെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. ടീച്ചര്‍ അടുത്തിടെ സര്‍ക്കാര്‍ സ്കൂളിലേക്ക് മാറിയിരുന്നു. ആണ്‍കുട്ടിയുമായി അദ്ധ്യാപിക അടുപ്പം പുലര്‍ത്തിയിരുന്നതായും ആത്മഹത്യ ചെയത ദിവസവും ഇവര്‍ തമ്മില്‍ കണ്ടിരുന്നതായും പൊലീസ് പറയുന്നു. പ്രതിയ്ക്കെതിരെ ആത്മഹത്യാപ്രേരണ, പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്