മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്ബനിയുമായുള്ള ധാരണാപത്രം സര്‍ക്കാരിന്റെ അറിവോടെയെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ പുറത്ത് വന്നതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്ന് വ്യക്തമാവുകയാണെന്നും എല്ലാക്കാര്യത്തിലും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
‘മുഖ്യമന്ത്രിക്ക് എല്ലാം അറിയാം. അദ്ദേഹമറിയാതെ ഒന്നും സംഭവിക്കില്ല. എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിലിരിക്കുകയാണ് അദ്ദേഹം. എന്ത് ചോദിച്ചാലും എനക്കറിയില്ല എന്ന ഡയലോഗ് മാത്രം. പിണറായി വിജയന്‍്റെ മുഖം മൂടി അഴിഞ്ഞു വീണു. അഴിമതിയുടെയും കള്ളത്തരത്തിന്്റെയും മറ്റൊരു മുഖമാണ് ഇപ്പോള്‍ തുറന്നു വരുന്നത്’- കെ. സുരേന്ദ്രന് പറഞ്ഞു.
കെഎസ്ഐഎന്‍സിയെയും എംഡി എന്‍. പ്രശാന്തിനെയും പഴിചാരിയ സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായെന്ന് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമിയിരുന്നുവെന്ന് വിവരാവകാശ നിയമത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്ക്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പി.എം. മനോജ് എന്നിവരുമായി അമേരിക്കന്‍ കമ്ബനി വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.