ഈസ്റ്ററും വിഷുവും റംസാനും വരുമ്പോൾഅന്നം മുട്ടിക്കാനാണോപ്രതിപക്ഷ ശ്രമം,ചോദ്യമുയർത്തി പിണറായി.
കൊല്ലം: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ കടന്നുകയറ്റമാണ്. തെറ്റായ ഇടപെടലിന് പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രഭരണകക്ഷി വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് കമ്മിഷനും ഇതില്‍ ഉത്തരം നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യു ഡി എഫ് തയ്യാറല്ല. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാന്‍ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥ പ്രതിപക്ഷം ഇപ്പോഴും തുടരുകയാണ്. പ്രളയ കാലത്ത് കേരളത്തിനുളള സഹായം മുടക്കാന്‍ ബി ജെ പിക്കൊപ്പം നിന്നവരാണ് കോണ്‍ഗ്രസുകാര്‍. സ്കൂള്‍ കുട്ടികള്‍ക്കുളള അരിവിതരണവും മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു.പ്രതിപക്ഷത്തിന് സ്ഥലകാല ബോധം നഷ്ടപ്പെട്ടുവെന്ന് പലരും കുറ്റപ്പെടുത്തുന്നുണ്ട്. ഏപ്രില്‍ നാലിന് ഈസ്റ്റര്‍ ആണെന്ന് പ്രതിപക്ഷ നേതാവ് മറന്നുപോയതാണോ? വിഷവും റംസാന് വ്രതാരംഭവും വരുന്നുണ്ട്. ഇങ്ങനെയൊരു സമയത്ത് ജനങ്ങള്‍ കഷ്ടപ്പെടണമെന്ന് പ്രതിപക്ഷം എങ്ങനെയാണ് ചിന്തിക്കുന്നത്. വോട്ടിന് വേണ്ടിയിട്ടല്ല കിറ്റ് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്‍ ഡി എഫിന് തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഒരു വര്‍ഗീയ ശക്തികളുടേയും സഹായം വേണ്ട. നാല് വോട്ടിന് വേണ്ടി നാടിനെ ബി ജെ പിക്ക് അടിയറവ് വയ്ക്കാനുളള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. ഒരു കരിനിയമത്തിന് മുന്നിലും എല്‍ ഡി എഫ് വഴങ്ങില്ല. എല്‍ ഡി എഫിന് തീരദേശ മേഖലയിലുളള സ്വാധീനം കണ്ട് അത് എങ്ങനെയില്ലാതാക്കാമെന്നാണ് യു ഡി എഫ് ആലോചിക്കുന്നത്. ഒരു കാലത്തും ഇല്ലാത്ത രീതിയില്‍ എല്‍ഡി എഫിനുളള ജനപിന്തുണ വര്‍ദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.