മഞ്ചേശ്വരത്ത്അങ്കച്ചൂടിൽ ചർച്ചയാകുന്നത് ബി എൻ സി പുറത്തു കൊണ്ടുവന്ന മംഗല്‍പാടിയിലെ മാലിന്യമല,ദുരിതം വിതക്കുന്നമാലിന്യമല നീക്കുമെന്ന് വി വി രമേശൻ
കാസര്‍കോട്:സര്‍ക്കാര്‍ വിദ്യാലമില്ലാത്ത പഞ്ചായത്താണ് വോര്‍ക്കാടി. മറ്റിടങ്ങളില്‍ മലകള്‍ ടൂറിസത്തിന്റെ കേന്ദ്രങ്ങളാണ്. മംഗല്പാടിയിലൊരു മലയുണ്ട്; മാലിന്യമല. വര്‍ഷങ്ങളായി യുഡിഎഫ് കുത്തകയാക്കിയ മഞ്ചേശ്വരം മണ്ഡലത്തിലെ ദയനീയ ചിത്രം അക്കമിട്ട് നിരത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വി രമേശന്. അതിര്‍ത്തിയായതിനാലാണ് സ്കൂളില്ലാത്തതെന്നും മാലിന്യ നിര്‍മാര്‍ജനത്തിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എ കെ എം അഷറഫ്. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘പഞ്ചസഭ’യിലാണ് സ്ഥാനാര്‍ഥികളുടെ പ്രതികരണം.
വികസനത്തില്‍ വളരെ പിന്നിലാണ് മഞ്ചേശ്വരം. വലിയ സാധ്യതകളുണ്ടങ്കിലും ഭൗതിക സൗകര്യങ്ങളില്ല. എല്ലാത്തിനും കര്‍ണാടകയെ ആശ്രയിക്കുന്നു. ഇതിന് മാറ്റമുണ്ടാകണം. കളിയുടെ നാടാണ് മഞ്ചേശ്വരം. മണ്ണംകുഴിയില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഏഴ് കോടി രൂപ അനുവദിച്ചിട്ടും ലീഗ് ഭരിക്കുന്ന മംഗല്പാടി പഞ്ചായത്തിന്റെ കെടുകാര്യസ്ഥത കാരണം പ്രവൃത്തി നടന്നില്ല. താന്‍ ജയിച്ചാല്‍ എല്ലാ പഞ്ചായത്തിലും ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കും. കായിക താരങ്ങള്‍ക്ക് എംഎല്‍എ ഫണ്ടില്‍ കിറ്റ് നല്‍കും. ബിജെപിയെ ശക്തമായി എതിര്‍ക്കുന്നത് എല്‍ഡിഎഫാണ്. മഞ്ചേശ്വരത്ത് ബിജെപി വരില്ല. മുഖ്യമന്ത്രിക്ക് ഒരു വോട്ടാണ് അഭ്യര്‍ഥിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം എല്‍ഡിഎഫ് ആവര്‍ത്തിക്കും.
മഞ്ചേശ്വരത്തിന്റെ വികസനത്തിനാണ് വോട്ടഭ്യര്‍ഥിക്കുന്നത്. എംഎല്‍എയുടെ ആനുകൂല്യം മണ്ഡലത്തിലെ നിത്യരോഗികള്‍ക്ക് നല്‍കുമെന്ന് രമേശന് പറഞ്ഞു.
മഞ്ചേശ്വരക്കാരനായാണ് താന്‍ വോട്ടഭ്യര്ഥിക്കുന്നതെന്ന് എ കെ എം അഷറഫ് പറഞ്ഞു. ആദ്യമായാണ് മഞ്ചേശ്വരത്തുള്ളയാള് മത്സരിക്കുന്നത്. ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളാണ് താന്‍. കോവിഡ് കാരണം അതിര്‍ത്തിയില്‍ കര്‍ണാടകം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഇടപെട്ടു. വൃക്ക രോഗികള്‍ക്ക് സഹായം എത്തിച്ചു. മഞ്ചേശ്വരത്തിന്റെ കായിക സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കും.
മംഗൽപാടി പഞ്ചായത്തിലെ മാലിനിയമലയെ
സംബന്ധിച്ച പ്രത്യേക ന്യൂസ് സ്റ്റോറി ബി എൻ സി യാണ് ആദ്യം ബഹുജന -അധികൃത ശ്രദ്ധയിൽ കൊണ്ടുവന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പഞ്ചായത്തിലെ മുസ്ലീം ലീഗ് ഭരണം തുടരുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ് ബി എൻ സി അന്ന് പുറത്തുകൊണ്ടുവന്നത്.