നന്മമരം അന്നദാന വാർഷികം 28 ന് .സ്ഥാനാർത്ഥികൾ മുഖ്യാതിഥികളാകും
കാഞ്ഞങ്ങാട്: നന്മമരം കാഞ്ഞങ്ങാട് നൽകിവരുന്ന അന്നദാനത്തിന്റെ വാർഷികം 28 ന് നന്മമരചുവട്ടിൽ നടക്കും.കഴിഞ്ഞവർഷം ലോക്ഡൗൺ ആരംഭിച്ച മാർച്ച് 24 മുതലാണ് ബസ് സ്റ്റാന്റിലും റെയിൽവെ സ്റ്റേഷനിലും മറ്റും അന്തിയുറങ്ങുന്ന അഗതികൾക്ക് ഉച്ചഭക്ഷണം നൽകിത്തുടങ്ങിയത്. ഇതു വരെയും മുടങ്ങാതെ നാട്ടിലെയും ഗൾഫ് നാട്ടിലെയും അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് നൽകി വരുന്നത്.28 ന് ഉച്ചക്ക് 12.30 നും 1.30 നും ഇടയിൽ നടക്കുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥികളായ മന്ത്രി ഇ ചന്ദ്രശേഖരൻ, പിവി സുരേഷ് , എം ബൽരാജ് എന്നിവർ മുഖ്യാതിഥികളായി എത്തി അഗതികളോടൊപ്പം ഭക്ഷണം കഴിക്കും.