ലൗ ജിഹാദിനെതിരേ നിയമം കൊണ്ടുവരും: കേരളത്തിലെ ബിജെപി പ്രകടന പത്രിക
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ശബരിമല ആചാരസംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്നും ലൗ ജിഹാദിനെതിരേ നിയമം കൊണ്ടുവരുമെന്നും പത്രികയില്‍ പറയുന്നു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ നേതൃത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷം ആറ് സൗജന്യ പാചകവാതക സിലിണ്ടര്‍ നല്‍കുമെന്നും വാഗ്ദാനമുണ്ട്.
ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ്. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് വീതം ജോലി നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ പറയുന്നു.