ദേശീയ ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പ് 27 മുതൽ പാലക്കുന്നിൽ;
ഒരുക്കങ്ങൾ പൂർത്തിയായി
പാലക്കുന്ന് : ദേശീയ ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പ് 27 മുതൽ 29 വരെ പാലക്കുന്ന് ഗ്രീൻവുഡ്സ് പബ്ലിക് സ്കൂൾ മൈതാനത്ത് നടക്കും. 26 ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ള 600 ൽ പരം കായിക താരങ്ങൾ പങ്കെടുക്കും. ജില്ലയിൽ ആദ്യമായി നടത്തുന്ന ചാമ്പ്യൻഷിപ്പ് സംസ്ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ ടെന്നീസ് വോളിബോൾ അസോസിയേഷനാണ്
സംഘടിപ്പിക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
അതിന്റെ ഭാഗമായി കേരള ടീമിന്റെ കോച്ചിങ് ക്യാമ്പ് കാപ്പിൽ മുഹമ്മദ് പാഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുൽറഹ്മാൻ, ഓർഗനൈസിങ് സെക്രട്ടറി ഹബീബ് ചെമ്പിരിക്ക, പബ്ലിസിറ്റി കൺവീനർ മൂസ പാലക്കുന്ന്, രാജു മാത്യു കണ്ണൂർ,
സി. എച്ച്. ഫസൽ, പ്രസീത പയ്യന്നൂർ
എന്നിവർ പ്രസംഗിച്ചു.